ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ പോളിടെക്‌നിക്ക് കോളജുകളില്‍ ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 30ന് വൈകിട്ട് അഞ്ച് വരെ www.ihrdmptc.org എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും ആവശ്യമായ രേഖകളും 200 രൂപയുടെ ഡിഡിയും സഹിതം (എസ്.സി/എസ്.റ്റി വിഭാഗത്തിന് 100 രൂപ) ജൂണ്‍ മൂന്നിന് വൈകിട്ട് നാലിന് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ നല്‍കണം. കൂടുതല്‍ വിവരം അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.

Home VACANCIES