തിരുവനന്തപുരം ആസ്ഥാനമായ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഐ.ടി.മാനേജരുടെ ഒരു ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബി.ഇ. / ബി.ടെക്ക്, പ്രമുഖ ഐ.ടി. കമ്പനിയിൽ ജാവ J2EE ഡെവലപ്പറായി 7 വർഷത്തെ പ്രവർത്തിപരിചയം, ഒറാക്കിൾ ഡാറ്റാബേസ്, എസ്.ക്യൂ.എൽ, പി.എൽ.എസ്.ക്യൂ.എൽ. പ്രോഗ്രാമിങ് എന്നിവ അറിഞ്ഞിരിക്കണം. മൈ എസ്.ക്യൂ.എൽ., Postgre എസ്.ക്യൂ.എൽ., Jaspert റിപ്പോർട്ട് എന്നിവ അറിഞ്ഞിരിക്കണം.

അപേക്ഷിക്കുന്നയാൾക്ക് 2018 ഓഗസ്റ്റ് 20നു 35 വയസ്സ് കവിയരുത്. www.kfc.org എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്ന അപേക്ഷ മാതൃകാ പ്രകാരം പൂരിപ്പിച്ച്, പ്രായം, യോഗ്യതാ, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അയക്കണം . പൂരിപ്പിച്ച അപേക്ഷ രജിസ്റ്റേർഡ് / സ്പീഡ് പോസ്റ്റായി The Chairman and Managing Director, Head Office, Kerala Financial Corporation, Vellayambalam, Trivandrum – 695033 എന്ന വിലാസത്തിൽ സെപ്റ്റംബർ 15 മുൻപ് ലഭിക്കുന്നവിധത്തിൽ അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് www.kfc.org വെബ്‌സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!