കേന്ദ്ര സർക്കാരിന് കീഴിലുള്ള ന്യൂ ഡൽഹിയിലെ ഡോ.റാം മഹോഹർ ലോഹ്യ ആസ്പത്രിയിൽ ജൂനിയർ റസിഡന്റ് തസ്തികയിലേക്കുള്ള ഒഴിവിനു വാക്ക് ഇൻ ഇന്റർവ്യൂ സെപ്തംബര് 19 നു നടക്കും. എം.ബി.ബി.എസ്. ഉള്ള, ഡൽഹി മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. അൺ റിസർവ്ഡ് (37) ഒ.ബി.സി. (41), എസ്.സി. (24), എസ്.ടി. (13) എന്നിങ്ങനെ 115 ഒഴിവുകളാണുള്ളത്.

താത്കാലിക നിയമനമാണ്. ജൂലൈ 31നകം ഇന്റേൺഷിപ്പ് പൂർത്തിയാക്കിയവരായിരിക്കണം. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ 6 മാസത്തെ ജൂനിയർ റസിഡന്റ് ആയിരുന്നവർക്ക് അപേക്ഷിക്കാൻ കഴിയില്ല. സെപ്റ്റംബർ 19ന് 30 വയസ്സ് കഴിഞ്ഞവരായിരിക്കരുത്. ഒ.ബി.സിക്ക് 33 വയസ്സ്, എസ്.സി. / എസ്.ടി. 35 വയസ്സാണ് പ്രായപരിധി.

സെപ്റ്റംബർ 19ന് യോഗ്യരായ അപേക്ഷകർ അക്കാഡമിക് സെക്‌ഷൻ, അക്കാഡമിക്ക് ബ്ലോക്ക്, PGIMER ബിൽഡിങ്ങിൽ രാവിലെ 9 മണിക്ക് ഹാജരാകണം. എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ പകർപ്പ് കൈയിൽ കരുതിയിരിക്കണം. പൂരിപ്പിച്ച അപേക്ഷാ മാതൃക, എം.ബി.ബി.എസ്. മാർക്ക് ഷീറ്റുകൾ, ഡി.എം.സി. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ്, കാറ്റഗറി സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കൈയിലുണ്ടാകണം.

അൺ റിസർവ്ഡ് / ഒ.ബി.സി. അപേക്ഷകർ ഡൽഹിയിൽ മാറാവുന്ന 500 രൂപയുടെ ഡി.ഡിയോ പോസ്റ്റൽ ഓർഡറോ PAO, Dr. Ram Manohar Lohia Hospital, New Delhi – 110001 എന്ന പേരിൽ എടുത്തത് ഒപ്പം വെയ്ക്കുക. എസ്.സി. / എസ്.ടി. അപേക്ഷകർക്ക് ഇത് ബാധകമല്ല.

കൂടുതൽ വിവരങ്ങൾക്ക് http://www.rmlh.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!