കോഴിക്കോടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഹോസ്പിറ്റാലിറ്റി മാനേജററുടെ 1 ഒഴിവുണ്ട്. കരാർ നിയമനമാണ്. ഹോട്ടൽ മാനേജ്മെൻറ്റിൽ ഡിപ്ലോമയും കാറ്ററിങ് രംഗത്ത് രണ്ടുവർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. 21,600 രൂപ ശമ്പളം ലഭിക്കും.
ഉദ്യോഗാർത്ഥികൾ http://iimk.ac.in/announcements/jobopen.php എന്ന വെബ്‌സൈറ്റിൽ സെപ്റ്റംബർ 19നു മുൻപായി ഓൺലൈനായി അപേക്ഷിക്കണം. ഈ അപേക്ഷയുടെ പ്രിന്റ് ഔട്ടും സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 25ന് രാവിലെ 9.30 ന് അഭിമുഖത്തിനായി കോഴിക്കോട് ഐ.ഐ.എം കാമ്പസ്സിൽ എത്തണം.
അപേക്ഷകർക്ക് പ്രേത്യേക കോൾ ലെറ്റർ അയക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.