സൈക്യാട്രി എന്ന പദം ഉദ്ഭവിച്ച ലാറ്റിൻ പ്രയോഗത്തിന്റെയർഥം തന്നെ ആത്മാവിനെ ചികിത്സിക്കുന്നവൻ എന്നാണ്. പുരാതന ഭാരതത്തിലാണ് ഈ ശാഖയുടെ ജന്മമെന്ന് പറയുന്നു.

മാനസിക രോഗങ്ങൾ, സമ്മർദ്ദങ്ങൾ, അത്യാസക്തി മുതലായ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾക്ക് ഒരുത്തരം കണ്ടെത്തുന്നവരാണ് സൈക്യാട്രിസ്റ്റുകൾ. മാനസികാരോഗ്യ വിദഗ്ധന്മാർ എന്ന് ഇവരെ വിശേഷിപ്പിക്കാം. ജോലിയുടെ പ്രാമുഖ്യം കൊണ്ട് തന്നെ, 12 വർഷം വരെ വിദ്യാഭ്യാസം ആവശ്യമായി വരാം പ്രവർത്തനം ആരംഭിക്കണമെങ്കിൽ തന്നെ. മേഖലയെ പറ്റിയും ജോലിയെ പറ്റിയും വ്യക്തമായ ധാരണയുണ്ടാകുക ഈ മേഖലയിലേക്ക് പോകുന്നതിന് അത്യാവശ്യമാണ്.

വൈദ്യ ഡോക്റ്റർമാർ തന്നെയാണ് സൈക്യാട്രിസ്റ്റുകളും. പൊതുവെ, ചെറിയ കൂട്ടം ആൾക്കാരെ തിരഞ്ഞെടുത്ത് അവരെ ലക്ഷ്യമാക്കിയാണ് സൈക്യാട്രി ചെയ്ത വരുന്നത്. അതായത്, കുട്ടികളുടെ മനോനിലകാലിൽ ജ്ഞാനം ഉള്ളവർ കുട്ടികളെ ചികിതസിക്കുമെങ്കിൽ, മദ്യാസക്തിയും ലഹരിയും ചികിത്സിക്കുന്നവരുടെ ശ്രദ്ധ അതിലായിരിക്കും. ഫൊറൻസിക് മേഖലകളിലും ഗവേഷണങ്ങയിലും മറ്റും ഭാഗമാവുകയും ചെയ്യാം. കമ്പനികളിൽ, അവിടത്തെ ഉദ്യോഗസ്ഥരുടെ മനോനില, സമ്മർദ്ദങ്ങൾ എന്നിവ മനസ്സിലാക്കുവാനായി ഇവരെ നിയോഗിക്കാറുണ്ട്. ആസ്പത്രികൾ സർക്കാർ ഓഫീസുകൾ, ക്ലിനിക്കുകൾ, വീടുകൾ, കമ്പനികൾ – ജോലിസ്ഥലം ഇവയിലേതുമാകാം. യൂണിവേഴ്സിറ്റികളിൽ അദ്ധ്യാപനം ചെയ്യുന്നവരുമുണ്ട്.

ക്ഷമ, മമത, സഹാനുഭൂതി, മനുഷ്യത്വം, അഭിമുഖം നടത്തുവാനും ആശയവിനിമയം നടത്താനുമുള്ള ശേഷി, സംസാരിക്കാനും കേൾക്കാനുമുള്ള കഴിവ്, സാങ്കേതികമായ തികവ്, വിഷയത്തിലുള്ള അറിവ്, നിരീക്ഷണപാടവം, റെക്കോർഡുകൾ സൂക്ഷിക്കുവാനുള്ള കഴിവ്, പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള മികവ് എന്നിവയെല്ലാം ഈ ജോലിക്ക് നിർണ്ണായകമാണ്. മാനസിക സമ്മര്ദങ്ങളിൽ മുങ്ങിനിൽക്കുന്ന ഒരു സമൂഹമാണ് ഇന്നത്തേതെന്നതിനാൽ തന്നെ ഈ ജോലിക്ക് പ്രാധാന്യം എന്നതിലുപരി ഒരു സാമൂഹിക പ്രതിബദ്ധതയുണ്ട്.

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ഉത്തർ പ്രദേശിലെ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ഖരഗ്പൂർ ഐ.ഐ.ടി., ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, അഹമ്മദാബാദിലെ ബി.എം.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത്, ജാർഖണ്ഡിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കിയാട്ടറി, മുതലായ രാജ്യത്തെ ഒട്ടനേകം സ്ഥാപനങ്ങളിൽ വിഷയത്തിൽ ബിരുദ-ബിരുദാനന്തര ബിരുദ-ഡിപ്ലോമ കോഴ്‌സുകൾ ലഭ്യമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!