• ഒപ്‌റ്റോമെട്രി 

2023 ജനുവരിയിൽ നടത്തിയ മൂന്നാം വർഷ ബി എസ്സ് സി ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാഫലം, ഒന്നാം വർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാഫലം, രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി, എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ഏപ്രിൽ അഞ്ചിനകം അപേക്ഷിക്കേണ്ടതാണ്.

  • ബി എസ് സി ഡയാലിസിസ് ടെക്നോളജി 

2022 ഡിസംബറിൽ നടത്തിയ രണ്ടാം വർഷ ബി എസ്സ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർ ഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ഏപ്രിൽ അഞ്ചിനകം അപേക്ഷിക്കേണ്ടതാണ്.

  • ബി എസ് സി നഴ്സിംഗ്

2023 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റയും ഫോട്ടോകോപ്പിക്കു അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ഏപ്രിൽ പതിനൊന്നിനകം അപേക്ഷിക്കേണ്ടതാണ്.

  • ബി സി വി ടി 

2023 ഫെബ്രുവരിയില്‍ നടത്തിയ മൂന്നാം വര്‍ഷ ബി സി വി ടി ഡിഗ്രി റെഗുലര്‍/ സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ഏപ്രിൽ അഞ്ചിനകം അപേക്ഷിക്കേണ്ടതാണ്.

  • ബി എ എസ് എല്‍ പി

ഒന്നാം സെമസ്റ്റർ ബി എ എസ്സ് എല്‍ പി ഡിഗ്രി റെഗുലര്‍/സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീ ടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ഏപ്രിൽ ഒന്നിനകം അപേക്ഷിക്കേണ്ടതാണ്.

  • ബി ഫാം – റീടോട്ടലിംഗ് ഫലം

2022 ഡിസംബറില്‍ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ മൂന്നാം വര്‍ഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.