കേന്ദ്ര പൊതുമേഖലാ നവര്തന കമ്പനിയായ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിൽ മാനേജ്‌മന്റ് ട്രെയ്നിമാരുടെ ഒഴിവുണ്ട്. 2019ൽ നടക്കാനിരിക്കുന്ന ഗേറ്റ് പരീക്ഷയിലെ വിജയികൾക്കാണ് അവസരം. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, മെറ്റലർജി തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവ്. ഈ വിഭാഗങ്ങളിൽ 2019 ഗേറ്റ് പരീക്ഷയിൽ നേടുന്ന മാർക്കിനനുസരിച്ച് ഷോർട് ലിസ്റ്റ് തയ്യാറാക്കി പേഴ്സണൽ ഇന്റർവ്യൂവിനു ക്ഷണിക്കും. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന തിയതിയും വിശദമായ വിജ്‍ഞാപനവും www.vizagsteel.com എന്ന വെബ്‌സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.
ഉദ്യോഗാർഥികൾ 2019 ഗേറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. gate.iitm.ac.in എന്ന വെബ്‌സൈറ്റിൽ ഒക്ടോബർ 1 വരെ ഗേറ്റ് 2019 നല്ല അപേക്ഷകൾ സ്വീകരിക്കും. 2019 ഫെബ്രുവരിയിൽ 2, 3, 9, 10 തിയതികളിലായാണ് ഗേറ്റ് പരീക്ഷ. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.