നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന കോമണ്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (സിമാറ്റ്), ഗ്രാജ്വേറ്റ് ഫാര്‍മസി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ജിപാറ്റ്) എന്നിവയ്ക്ക് മാര്‍ച്ച് 17 വരെ അപേക്ഷിക്കാം.

എ.ഐ.സി.ടി.ഇ. അഫിലിയേഷനുള്ള സ്ഥാപനങ്ങള്‍, ഈ സ്‌കോര്‍ പരിഗണിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ മാനേജ്‌മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന സിമാറ്റിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

മാസ്റ്റര്‍ ഓഫ് ഫാര്‍മസി പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന ജിപാറ്റ് നാലു വര്‍ഷ ബി.ഫാം./തത്തുല്യ യോഗ്യതയുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. രണ്ടിനും അപേക്ഷിക്കാന്‍ പ്രായപരിധിയില്ല. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും 2022’23 പ്രവേശനത്തിനുമുമ്പ് യോഗ്യത നേടിയിരിക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി ബന്ധപ്പെട്ട പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

സിമാറ്റ് (cmat.nta.nic.in):ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ് ആന്‍ഡ് ഡേറ്റാ ഇന്റര്‍പ്രട്ടേഷന്‍, ലോജിക്കല്‍ റീസണിങ്, ലാംഗ്വേജ് കോംപ്രിഹെന്‍ഷന്‍, ജനറല്‍ അവേര്‍നസ്, ഇന്നൊവേഷന്‍ ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ്പ് എന്നീ വിഷയങ്ങളില്‍നിന്ന് 20 വീതം ചോദ്യങ്ങളുണ്ടാകും.

ജിപാറ്റ് (gpat.nta.nic.in.):ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ആന്‍ഡ് അലൈഡ് വിഷയങ്ങള്‍, ഫാര്‍മസ്യൂട്ടിക്‌സ് ആന്‍ഡ് അലൈഡ് വിഷയങ്ങള്‍, ഫാര്‍മക്കോഗ്‌ണോസി ആന്‍ഡ് അലൈഡ് വിഷയങ്ങള്‍, ഫാര്‍മക്കോളജി ആന്‍ഡ് അലൈഡ് വിഷയങ്ങള്‍, മറ്റു വിഷയങ്ങള്‍ എന്നിവയില്‍നിന്ന് ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. രണ്ടിലും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലായിരിക്കും. ശരിയുത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്കുവീതം നഷ്ടമാകും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!