തിരുവനന്തപുരം ആക്കുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ (സെസ്സ്) വിവിധ തസ്തികകളിലേക്കായി 11 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. മാനേജർ (എഫ് & എ), ലൈബ്രെറിയൻ, കോ ഓർഡിനേറ്റിങ് ഓഫീസർ (ഗ്രേഡ് 1), ജോയിന്റ് മാനേജർ (എഫ് & എ), അസിസ്റ്റന്റ് മാനേജർ പി & ജി എ, കോ ഓർഡിനേറ്റർ ഗ്രേഡ് 1 , ജൂനിയർ എക്സിക്യുട്ടീവ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നിങ്ങനെയാണ് ഒഴിവുള്ള തസ്തികകൾ. ഇതിൽ മാനേജർ  (എഫ് & എ), ജോയിന്റ് മാനേജർ (എഫ് & എ) എന്നീ തസ്തികകളിൽ ഡെപ്യുട്ടേഷൻ നിയമനമാണ്.

അപേക്ഷകൾ www.ncess.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായിയാണ് സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത അപ്പ്ലോഡ് ചെയ്യണം ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 6.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!