ജീവിതത്തിന്റ പരക്കം പാച്ചിലില്‍ സമയക്രമീകരണത്തിന്റെ കല്ലില്‍ തട്ടി നിങ്ങള്‍ വീഴാറുണ്ടോ? ജീവിതത്തിന്റെ വിജയം time manage ചെയ്യാന്‍ കഴിഞ്ഞതാണെന്ന് പ്രശസ്തര്‍ പറയുന്നത് കേട്ട് അതെങ്ങനെ മാനേജ്‌ ചെയ്യുമെന്ന് ആലോചിച്ച് അമ്പരന്നിട്ടുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കിതാ സമയം ക്രമീകരിക്കാന്‍ ചില വഴികള്‍.

ഒരാഴ്ചയിലെ എല്ലാ ചിന്തകളും പ്രവര്‍ത്തികളും സംഭാഷണങ്ങളും എഴുതിയോ റെക്കോഡ് ചെയ്‌തോ വെക്കൂ. ഇത് ഒരു കാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് എത്ര സമയം വേണമെന്നും അനാവശ്യമായി എവിടെയാണ് സമയം പോയതെന്നും വിശകലനം ചെയ്യാന്‍ സഹായിക്കും.

നിങ്ങളുടെ വിജയത്തിനോ വളര്‍ച്ചക്കോ കാരണമാകുന്ന എല്ലാ പ്രവര്‍ത്തികള്‍ക്കും സംഭാഷണങ്ങള്‍ക്കും ഒരു നിശ്ചിത സമയം കണ്ടെത്തണം. പ്രാധാന്യമുള്ള കാര്യങ്ങള്‍ക്ക് time block ഉണ്ടാക്കണം. അവ എത് സമയത്തേ് തുടങ്ങണമെന്നും എപ്പോള്‍ അവസാനിക്കണമെന്നും കുറിച്ച് വെയ്ക്കുക.

ഏത് പ്രവര്‍ത്തിയാണോ കൂടുതല്‍ ഉല്‍പാദകക്ഷമതയും ഫലവും നല്‍കുന്നത് അതിന് 50 ശതമാനം സമയം അനുവദിക്കുക. കൂട്ടുകൂടാനും സമയം കണ്ടെത്തുക. അതിനുസമയം കണ്ടെത്തുമ്പോള്‍ തിരിച്ച് ആയാസത്തോടെ പണി തുടങ്ങാം.

ഓരോ ദിവസവും രാവിലെ അന്നത്തെ ദിവസം എങ്ങനെ വേണമെന്ന് പ്ലാന്‍ ചെയ്യുക. ആ ദിവസത്തെ ആദ്യത്തെ പ്രധാന കാര്യം എങ്ങനെ പ്ലാന്‍ ചെയ്യണമെന്ന പ്ലാന്‍ ആകട്ടെ!

ഓരോ കാര്യം ചെയ്യുന്നതിനുനുമ്പും അഞ്ച് മിനിട്ട് പ്രസ്തുത കാര്യം ചെയ്യാന്‍ പോകുന്നതുകൊണ്ട് എന്ത് ഫലമാണ് ലഭിക്കുക എന്ന് ചിന്തിക്കണം. ഇത് കാര്യങ്ങള്‍ എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാന്‍ സഹായിക്കും. ചെയ്തതിനു ശേഷവും 5 മിനിട്ട് വിചാരിച്ച ഫലം ലഭിച്ചുവോ എന്ന് ചിന്തിക്കണം. ജോലി ചെയ്തുതീര്‍ക്കുന്നതുവരെ ഒന്നും ശല്ല്യം ചെയ്യാന്‍ സമ്മതിക്കരുത്.

ഫോണ്‍ ബെല്ലടിക്കുന്നുവെന്ന ഒറ്റ കാരണം കൊണ്ട് അനാവശ്യകോളുകള്‍ എപ്പോഴും എടുക്കരുത്. നിങ്ങളുടെ സമയവും മുന്‍ഗണനയും നിങ്ങള്‍ നിശ്ചയിക്കേണ്ടതാണ്, മറ്റുള്ളവര്‍ അല്ല.

ഇ-മെയിലും വാട്ട്സാപ്പുമൊക്കെ അതിനായി മാറ്റി വെച്ച സമയത്ത് മാത്രം നോക്കുക. ജോലിയുടെ ഭാഗമല്ലെങ്കില്‍ അവയെ നിങ്ങളുടെ വിലപ്പെട്ട ജോലി സമയം കളയാന്‍ അനുവദിക്കരുത്.

ഏറ്റവും ഒടുവില്‍, എല്ലാ കാര്യങ്ങളും ചെയ്തുതീര്‍ക്കുക എന്നത് അസാധ്യമാണ് എന്ന് ഓര്‍ക്കുക. 80 ശതമാനം ഫലം ലഭിക്കുന്ന, 20 ശതമാനം മാത്രം ചിന്തയോ പ്രവൃത്തിയോ ആവശ്യമുള്ള കാര്യങ്ങള്‍ കൂടുതല്‍ ചെയ്ത് ഉല്‍പാദന ക്ഷമത കൂട്ടാന്‍ ശ്രമിക്കുക.

വിജയാശംസകള്‍!!

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!