കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന നാറ്റ (നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) പരീക്ഷയുടെ ജൂൺ 12നു നടക്കുന്ന ആദ്യ ടെസ്റ്റിന് മേയ് 23 വരെ അപേക്ഷിക്കാം. ഈ വർഷം 3 തവണ ഓൺലൈൻ അഭിരുചി പരീക്ഷയുണ്ട്.

ഇന്ത്യയിലെ ആർക്കിടെക്ചർ വിദ്യാഭ്യാസത്തെയും പ്രഫഷനെയും നിയന്ത്രിക്കുന്ന കേന്ദ്രസ്ഥാപനമാണ് കൗൺസിൽ ഓഫ് ആർക്കിടെക്ചർ (www.coa.gov.in).

5–വർഷ ബിആർക് (ബാച്‌ലർ ഓഫ് ആർക്കിടെക്ചർ) പ്രോഗ്രാം പ്രവേശനത്തിനുള്ള അഭിരുചി നിർണയിച്ച് പ്രവേശനാർഹത ഉറപ്പാക്കാനാണ് ‘നാറ്റ’ എന്ന പരീക്ഷ കൗൺസിൽ നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: www.nata.in

ഹെൽപ് ഡെസ്ക്: 08045549467, [email protected]

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!