ഇന്ത്യൻ ആർമിയിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസറാകാൻ (മതാധ്യാപകർ) അവസരം. പുരുഷൻമാർക്കാണ് അവസരം ലഭിക്കുക. ആർ.ആർ.ടി. 87, 88 കോഴ്‌സുകളിലാണ് ഒഴിവുകൾ.
പണ്ഡിറ്റ്- 78, ഗ്രന്ഥി- 6, പാതിരി- 2, പണ്ഡിറ്റ് (ഗൂർഖ)- 3, മൗലവി(ഷിയ)- 1, മൗലവി(സുന്നി)- 1, ബുദ്ധസന്യാസി- 1 എന്നിങ്ങനെയായി 96 ഒഴിവുകളുണ്ട്. 25 മുതൽ 34 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2018 ഒക്ടോബർ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
പണ്ഡിറ്റ്, ഗ്രന്ഥി, പാതിരി, മൗലവി (സുന്നി) തസ്തികകളിലേക്ക് www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്. മൗലവി (സുന്നി), പണ്ഡിറ്റ് (ഗൂർഖ), ബുദ്ധസന്യാസി തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ ഇതേ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോറം ഡൗൺലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച് തപാൽമാർഗം വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിലാസത്തിൽ അയയ്ക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 3.