പഠനത്തോടൊപ്പം പരിശീലനം വിജയമന്ത്രം

എന്‍ജിനീയറിങ് പഠിച്ചതുകൊണ്ടു മാത്രം എന്‍ജിനീയറാകുമോ?
ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന അനേകായിരം എന്‍ജിനീയര്‍മാര്‍ക്ക് ജോലി കിട്ടാതെ പോകുന്നത് എന്തുകൊണ്ടാണ്?
തുടക്കക്കാരെ വിളിച്ചുകയറ്റാന്‍ വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ കമ്പനികള്‍ മടിക്കുന്നത് എന്തുകൊണ്ടാണ്?

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിച്ചവര്‍ക്ക് പോലും തൊഴില്‍ മേഖലയില്‍ യഥാര്‍ത്ഥത്തില്‍ വേണ്ട നൈപുണ്യം ഇല്ല എന്നത് ഇന്ത്യയിലെ തൊഴില്‍ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്. അതുകൊണ്ടാണ് എന്‍ജിനീയറിങ് പഠിച്ചിറങ്ങിയവര്‍ക്ക് നൈപുണ്യ വികസന പരിശീലനം വീണ്ടും നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം നിര്‍ദ്ദേശിക്കുന്നവര്‍ക്കും നടപ്പാക്കുന്നവര്‍ക്കും വിജയസാദ്ധ്യത കൂടുതലാണ്. ഇതു തന്നെയാണ് Tandem Institute of Networking Technoloy കൈവരിച്ച വിജയത്തിന്റെ രഹസ്യം.

വിദ്യാഭ്യാസ രംഗത്ത് Tandem ചുവടുറപ്പിച്ചിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 26 വര്‍ഷം. ഓരോ മേഖലയിലും കടന്നുചെന്ന്, അവിടങ്ങളില്‍ അതുവരെ നിലവിലുണ്ടായിരുന്ന സാമാന്യരീതികളെ ഉടച്ചുവാര്‍ത്ത് തങ്ങളുടേതായ രീതിയില്‍ പുതിയ പാത വെട്ടിത്തെളിച്ച് വിജയം കൈവരിച്ച സ്ഥാപനം. പഠിച്ചിറങ്ങുമ്പോള്‍ തന്നെ ജോലി ലഭ്യമാകുന്ന കോഴ്‌സുകള്‍ അവതരിപ്പിച്ചാണ് ഏറ്റവുമൊടുവില്‍ Tandem ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. Networking, Digital Marketing, Python തുടങ്ങി ഐ.ടി. മേഖലയിലെ ജോലി സാദ്ധ്യത അനുദിനം വര്‍ദ്ധിക്കുന്ന ഒട്ടേറെ കോഴ്‌സുകള്‍ ഇവര്‍ അവതരിപ്പിച്ചിരിക്കുന്നു.

സകലതും ഡിജിറ്റല്‍ ആയികൊണ്ടിരിക്കുന്ന ഇന്ന് സമൂഹമാധ്യമങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ സങ്കേതകങ്ങള്‍ മുഖേനയുള്ള മാര്‍ക്കറ്റിങ്ങിന് പ്രാധാന്യമേറെ. ഒരു ഉത്പന്നത്തെക്കുറിച്ച് വിവരിക്കുന്ന കണ്ടന്റ് തയ്യാറാക്കുന്നതു മുതല്‍ ഉപഭോക്താവിലേക്ക് അത് എത്തുന്നതു വരെ ഡിജിറ്റല്‍ സങ്കേതത്തില്‍ നടക്കുന്ന എല്ലാ പ്രക്രിയകളും Digital Marketing ആണ്. വെബ്‌സൈറ്റ്, ഇ-മെയില്‍, സെര്‍ച്ച് എഞ്ചിന്‍, സോഷ്യല്‍ മീഡിയ, മൊബൈല്‍ ആപ് എന്നിവയൊക്കെ വഴി നമ്മള്‍ കാണുന്ന പരസ്യങ്ങള്‍ ഇങ്ങനെ വരുന്നതാണ്. അതുകൊണ്ടുതന്നെ സാങ്കേതികമായ അറിവിനൊപ്പം തലയ്ക്കകത്ത് അല്പം ആള്‍താമസം കൂടിയുണ്ടെങ്കില്‍ ഒരാള്‍ക്ക് ഈ മേഖലയില്‍ അനായാസം ചുവടുറപ്പിക്കാനാവും, തിളങ്ങാനാവും.

ഒരു സാധാരണ വെബ്‌സൈറ്റ് രൂപകല്പന ചെയ്യുന്നതില്‍ തുടങ്ങി ഗെയിമും റോബോട്ടും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉള്‍പ്പടെ എന്തും നിര്‍മിക്കുന്ന സാങ്കേതിക ഭാഷയാണ് Python. ഇന്ത്യയിലും വിദേശത്തും വന്‍ തൊഴില്‍സാദ്ധ്യതകളാണ് Python തുറന്നിടുന്നത്. ബാങ്കുകള്‍ പോലുള്ള ധനകാര്യ സ്ഥാപനങ്ങളുടെയും മറ്റും വിശാലമായ ശൃംഖലയില്‍ പിഴവുകള്‍ സംഭവിക്കാതെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് നെറ്റ്‌വര്‍ക്ക് എന്‍ജിനീയര്‍മാരാണ്. സാങ്കേതികവിദ്യയുടെ വികാസത്തോടൊപ്പം തൊഴില്‍സാദ്ധ്യത വര്‍ദ്ധിക്കുന്ന ഒരു മേഖല കൂടിയാണിത്. നെറ്റ്‌വര്‍ക്കിങ് വാതായനങ്ങള്‍ ഒരു വിദ്യാര്‍ത്ഥിക്കു മുന്നില്‍ തുറന്നിടുന്നതാണ് Spine എന്ന നെറ്റ്‌വര്‍ക്കിങ് കോഴ്‌സ്.

Cisco അനുശാസിക്കുന്ന പ്രത്യേക രീതിയിലാണ് ടാന്‍ഡത്തിലെ കോഴ്‌സുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര മൂല്യമുള്ള Cisco Certificate ആണ് പഠിച്ചിറങ്ങുമ്പോള്‍ ഓരോ വിദ്യാര്‍ത്ഥിക്കും ഇവിടെ ലഭിക്കുക. സാധാരണ നിലയില്‍ ഇത്തരമൊരു കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ലബോറട്ടറിയില്‍ പരിശീലനത്തിന് ലഭിക്കുന്ന പരമാവധി സമയം 60 മണിക്കൂറാണ്. എന്നാല്‍, ആവശ്യമായ യന്ത്രസാമഗ്രികള്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്ന Tandem ഒരു വിദ്യാത്ഥിക്ക് ലഭ്യമാക്കുന്ന ലാബ് പരിശീലനം 160 മണിക്കൂറാണ്. വെറും പഠനമല്ല, പഠിച്ചത് പ്രാവര്‍ത്തികമാക്കി നോക്കുന്ന പഠനം. പഠനം പൂര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പിന് പോകുമ്പോഴാണ് ഒരു വിദ്യാര്‍ത്ഥിക്ക് യഥാര്‍ത്ഥത്തിലുള്ള തൊഴില്‍പരിശീലനം ലഭിക്കുക. എന്നാല്‍, Tandem പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ലാബുകളും അവിടെ ചെലവിടാന്‍ ലഭിക്കുന്ന അധിക സമയവും പഠനകാലത്ത് തന്നെ ഇന്റേണ്‍ഷിപ്പിന് സമാനമായ സാഹചര്യമൊരുക്കുന്നു.

ഇത്തരത്തില്‍ ജോലിയില്‍ ലഭിക്കുന്ന മുന്‍പരിചയം ഒരു വിദ്യാര്‍ത്ഥിയുടെ ആത്മവിശ്വാസവും പ്രവര്‍ത്തനവേഗവും വര്‍ദ്ധിപ്പിക്കും. ലൈവ് പെര്‍ഫോര്‍മന്‍സ് ഇന്റര്‍വ്യൂവിലൂടെ അനായാസം കടന്നുകയറാനും ജോലിക്കു കയറിയ ഉടനെ തന്നെ അതില്‍ തിളങ്ങാനും അവസരം കിട്ടും. ഈ തൊഴില്‍പരിശീലനത്തിന്റെ മികവ് പിന്നീടുള്ള പ്രവര്‍ത്തനകാലയളവില്‍ മുഴുവന്‍ നേട്ടമാണ്. വളരെ കുറഞ്ഞ കാലയളവില്‍ തന്നെ പടിപടിയായി മുകളിലേക്ക് കയറാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കും. ടാന്‍ഡത്തില്‍ പഠിച്ചിറങ്ങിയവര്‍ സിസ്‌കോ അടക്കമുള്ള സ്ഥാപനങ്ങളിലെ മികച്ച തസ്തികകളില്‍ ജോലി ചെയ്യുന്നത് തന്നെയാണ് ഇതിന്റെ തെളിവ്.

വിദേശത്തു പഠനം നടത്തിയവര്‍ പോലും ഇപ്പോള്‍ Tandem തേടിയെത്തുന്നുണ്ട്. ഒരു ലെവല്‍ കഴിഞ്ഞ് അടുത്ത ഉയര്‍ന്ന ലെവല്‍ പഠിക്കാനാണ് അവരെത്തുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള അസോസിയേറ്റ് ലെവല്‍ പ്രൊഫഷണല്‍ ലെവല്‍ പരീക്ഷകള്‍ക്ക് 1000 മാര്‍കില്‍ 1000 തന്നെ വാങ്ങിയവര്‍ ഉണ്ട്. കഴിഞ്ഞ പല വര്‍ഷങ്ങളിലും ഇരുപതോളം പേര്‍ക്ക് അങ്ങനെ മുഴുവന്‍ മാര്‍ക്കും ലഭിച്ചു.

അനുഭവസമ്പത്തുള്ള മികച്ച അദ്ധ്യാപകരും പ്രൊഫഷനലുകളുമാണ് Tandem ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. വീട്ടമ്മമാര്‍ മുതല്‍ ഐ.ടി. നെറ്റ്‌വര്‍ക്കിങ് മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും 3 മാസം മുതല്‍ 1 വര്‍ഷം വരെയുള്ള കോഴ്‌സുകള്‍ ചെയ്യാം. എങ്കിലും ബിരുദം ഉള്ളവരാകുന്നത് ജോലി ലഭിക്കാന്‍ എളുപ്പമാകും. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ് കൂടുതലായി എത്തുന്നതെങ്കിലും മറ്റേത് വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും ഇതു പഠിച്ചെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്ലാസ്സുകളുടെ ക്രമീകരണം. പഠനത്തോടൊപ്പം പരിശീലനം എന്ന ആശയം മുന്നോട്ടു വെയ്ക്കുമ്പോള്‍ വിജയം കൈവരിക്കുക സ്വാഭാവികം മാത്രം.Tandem

 


ADVERTORIAL

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

- Advertisment -

Latest Posts

“ഈ ദ്വീപിലേക്ക് ആരും വരരുതേ”; വിഷസർപ്പങ്ങൾ നിറഞ്ഞ ബ്രസീലിയൻ ദ്വീപ് 

വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപുകളും തുരുത്തുകളും എന്നും ഒരു മനുഷ്യന് കൗതുകമാണ്. തങ്ങളുടെ രാജ്യാതിർത്തികളിൽ വരുന്ന ദ്വീപുകൾ വിനോദസഞ്ചാര യോഗ്യമാക്കി സഞ്ചാരികളെ ആകർഷിക്കുക എന്നത് ഒട്ടുമിക്ക രാജ്യങ്ങളും ചെയ്തു വരുന്ന ഒരു കാര്യമാണ്....

പ്ലാസ്റ്റിക്കിൽ കരിയർ പടുത്തുയർത്താൻ സിപ്പെറ്റ്

Lorance Mathew Industries Extension Officer, Dept. of Industries and Commerce, Govt. of Kerala.  [email protected] മനുഷ്യ ജീവിതവുമായി പ്ലാസ്റ്റിക്കിനേപ്പോലെ ഇഴുകി ചേർന്നൊരു വസ്തുവില്ലായെന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാവില്ല. ഭാരക്കുറവ്, ഈട്, മൃദുത്വം, കരുത്ത്,...

കിലോഗ്രാം ഇനി പഴയ കിലോഗ്രാം അല്ല. പുതിയ മാറ്റം ഇന്ത്യയും സ്വീകരിച്ചു.

AKHIL G Managing Editor | NowNext  തൂക്കത്തിന്‍റെ അടിസ്ഥാനഘടകമായ കിലോഗ്രാമിന്‍റെ തൂക്കം ഇനി പഴയപോലെ ആകില്ല. പുതിയ കിലോഗ്രാം മാറ്റം തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്. പുതിയ മാറ്റം ഇന്ത്യയും സ്വീകരിച്ചുകഴിഞ്ഞു. എന്നാൽ ദൈനംദിന...

മാധ്യമ പ്രവർത്തകരായിക്കൂടെ

Lorance Mathew Industries Extension Officer, Dept. of Industries and Commerce, Govt. of Kerala.  [email protected] കാഴ്ചയുടെ മൂന്നാം കണ്ണ് എന്ന് വിശേഷിപ്പിക്കാം മാധ്യമ പ്രവർത്തനത്തെ. സമയ ബന്ധിതമല്ലാത്ത ജോലിയല്ലാത്തതിനാൽ മടിയന്മാർക്കുള്ളതല്ല ഈ മേഖല. ഏത്...

കൊമേഴ്സ്യൽ പൈലറ്റ് – ഉയരങ്ങളിലെ കരിയർ

Lorance Mathew Industries Extension Officer, Dept. of Industries and Commerce, Govt. of Kerala.  [email protected] യാത്രക്കാരേയും ചരക്കു സാമഗ്രകികളേയും വഹിച്ചു കൊണ്ടുള്ള വിമാനങ്ങൾ പറത്തുന്ന പൈലറ്റുമാരെയാണു കൊമേഴ്സ്യൽ പൈലറ്റ് എന്ന് വിളിക്കുന്നത്. നല്ല ആശയ...