Sub Editor Nownext

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

മെഡിക്കൽ പ്രൊഫെഷനുകളിൽ വളരെ പ്രാധാന്യമുള്ള ഒരു കരിയറാണ് ലാബ് ടെക്‌നിഷ്യന്റേത്. രോഗ നിർണയം നടത്തുന്നതിൽ ലാബ് ടെക്‌നീഷ്യന്മാർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എങ്ങനെയാണ് ഒരു ലബോറട്ടറി അല്ലെങ്കിൽ ലാബ് ടെക്‌നിഷ്യൻ ആവുന്നത്? ഇന്നത്തെ വിഡിയോയിൽ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മെഡിക്കൽ ലബോറട്ടറി ടെക്‌നിഷ്യൻ എന്ന കരിയറിനെക്കുറിച്ചും പഠനത്തെക്കുറിച്ചും, സാധ്യതകളെക്കുറിച്ചും തുടങ്ങി കോഴ്സുകൾ, കോളേജുകൾ, ജോലി, ശമ്പളം, മുതലായ എല്ലാ കാര്യങ്ങളെക്കുറിച്ചുമാണ്. 

ഒരു ലാബ് ടെക്‌നിഷ്യന്റേത് കൃത്യത വളരെയധികം ഡിമാൻഡ് ചെയ്യുന്ന ഒരു ജോലിയാണ്. കാരണം ലാബ് റിസൾട്ടുകളിൽ തെറ്റ് സംഭവിച്ചാൽ അത് രോഗികളുടെ ജീവനെ തന്നെ ബാധിച്ചേക്കാം. ശ്രദ്ധയും കരുതലും ആവോളം ആവശ്യമുള്ള ജോലിയാണിത്, ഒരു നഴ്സിന്റേത് പോലെ തന്നെ. 

Read More : അറിഞ്ഞിരിക്കാം ഹോട്ടലുകളെക്കുറിച്ചും ഹോട്ടൽ മാനേജ്മെന്റിനെക്കുറിച്ചും

How to become?

എങ്ങനെയാണ് ലാബ് ടെക്‌നിഷ്യൻ ആവുന്നത്? എന്താണ് പഠിക്കേണ്ടത്? പാരാമെഡിക്കൽ കോഴ്സുകളുടെ കൂട്ടത്തിലെ പ്രധാന കോഴ്സ് ആയ മെഡിക്കൽ ലബോറട്ടറി ടെക്നോളജി അഥവാ എം എൽ ടി ആണ് ലാബ് ടെക്‌നിഷ്യൻ ആവാൻ പഠിക്കേണ്ട കോഴ്സ്. +2 ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളെടുത്ത് പഠിച്ച് 50 % മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് എം എൽ ടി കോഴ്സിന് അപേക്ഷിക്കാനുള്ള അർഹത ഉണ്ട്. 

Courses

ഏതൊക്കെ എം എൽ ടി കോഴ്സുകൾ പഠിച്ചാലാണ് ലാബ് ടെക്‌നിഷ്യൻ ആവാൻ കഴിയുക എന്ന് നോക്കാം. 4 വർഷം ദൈർഘ്യമുള്ള ബി എസ് സി എം എൽ ടി കോഴ്സ് ആണ് ഏറ്റവും പ്രധാനപ്പെട്ടത്. ലബോറട്ടറി ടെക്നോളോജിയുമായി ബന്ധെപ്പെട്ട എ ടു ഇസെഡ് കാര്യങ്ങൾ ബി എസ് സി എം എൽ ടിയുടെ സിലബസ് കവർ ചെയ്യും. വിദേശ രാജ്യങ്ങളിൽ ജോലി നോക്കാൻ താല്പര്യമുള്ളവർക്ക് ബി എസ് സി എം എൽ ടി കോഴ്സ് ആണ് കൂടുതൽ ഗുണം ചെയ്യുക. കാരണം വിദേശ രാജ്യങ്ങളിൽ കൂടുതലായി പ്രീഫെർ ചെയ്യുന്നത് ഡിഗ്രി കോഴ്സുകളാണ്. 

Medical Laboratory Technology Courses and Careers explained

ബി എസ് സി എം എൽ ടി കൂടാതെ രണ്ട് വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സ്, 6 മാസം ദൈർഘ്യമുള്ള സർട്ടിഫിക്കേറ്റ് കോഴ്സ് എന്നിവയുമുണ്ട്.

Admission

കേരളത്തിൽ ബി എസ് സി എം എൽ ടി, ഡി എം എൽ ടി കോഴ്സുകളുടെ അഡ്മിഷൻ നടത്തുന്നത് ഡി എം ഇ അഥവാ ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ എന്ന ബോഡി ആണ്. എൽ ബി എസ് സെന്റർ വഴിയാണ് പ്രവേശനം നടക്കുന്നത്. എൻട്രൻസ് എക്‌സാം ഇല്ല, പകരം +2 പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ബി എസ് സി എം ൽ ടിയുടെ പ്രവേശനം ജൂൺ, ജൂലൈ മാസങ്ങളിലും, ഡിപ്ലോമ കോഴ്സിലേക്കുള്ള പ്രവേശനം ഒക്ടോബർ, നവംബർ മാസങ്ങളിലുമായാണ് നടക്കുക. 

Read More : ഫാർമസി കോഴ്സുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

Colleges

എൽ ബി എസിന് കീഴിൽ 28 കോളേജുകളാണ് എം എൽ ടി പഠിക്കുന്നതിനായുള്ളത്. കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിങ്ങനെ 3 സർക്കാർ മെഡിക്കൽ കോളേജുകൾ – 

  • Govt Medical College(Academy of Medical Sciences), Pariyaram, Kannur 
  • Govt. Medical College, Kozhikode 
  • Govt. Medical College, Thiruvananthapuram

സർക്കാർ നിയന്ത്രണത്തിലുള്ള 4 സെൽഫ് ഫൈനാൻസിങ് ഇൻസ്‌റ്റിട്യൂട്ടുകൾ – എറണാകുളത്ത്  സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ മണിമലക്കുന്ന്, അങ്കമാലി, കോട്ടയത്ത് ഗാന്ധിനഗർ, തലപ്പാടി എന്നിങ്ങനെ,

  • School of Medical Education, Manimalakunnu,Ernakulam 
  • School of Medical Education, Regional Centre, Angamaly, Ernakulam 
  • School of Medical Education, Gandhi Nagar, Kottayam 
  • School of Medical Education, Thalappady, Kottayam

ഇവ കൂടാതെ 21 സെൽഫ് ഫൈനാൻസിങ് ഇൻസ്‌റ്റിട്യൂട്ടുകളും. 

Medical Laboratory Technology Courses and Careers explained

  • Al-Ameen College of Medical Sciences, Ernakulam 
  • Al-Shifa College of Paramedical Sciences, Perinthalmanna
  • Ahalia School of Paramedical Sciences, Palakkad 
  • Baby Memorial College of Allied Medical Sciences, Kozhikode 
  • Institute of Paramedical Sciences, Anjarakandy, Kannur
  • Holycross College of Allied Health Sciences, Kollam
  • Co-operative Institute of Health Sciences, Kannur. 
  • KMCT College of Allied Health Sciences,Kozhikode 
  • Moulana Institute of Paramedical Sciences, Angadippuram 
  • Medical Trust Institute of Medical Sciences, Ernakulam 
  • Presentation Centre of Allied Sciences,Ernakulam 
  • Sree Anjaneya College of Paramedical Sciences, Kozhikode 
  • St.Gregorious College of Health Sciences, Pathanamthitta 
  • MES Institute of Paramedical Sciences, Malappuram 
  • EMS Memorial College of Paramedical Sciences, Perinthalmanna, Malappuram.
  • MIMS College of Allied Health Sciences, Malappuram
  • Mother College of Paramedical Sciences, Thrissur
  • Institute Paramedical Sciences, Alappuzha 
  • West Fort Institute of Paramedical Sciences, Thrissur
  • AKG Cooperative Institute of Health Sciences, Kannur
  • Thomas College of Allied Health Sciences, Kottayam

ഇതിൽ സർക്കാർ മെഡിക്കൽ കോളേജുകളിലെ എല്ലാ സീറ്റുകളിലേക്കും പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലും മറ്റ് സ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റുകളിലേക്കും ഉള്ള പ്രവേശനം എൽ ബി എസ് സെന്റർ പുറത്തിറക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നടക്കുക. 

Medical Laboratory Technology Courses and Careers explained

DMLT

ഡി എം എൽ ടി പഠിക്കുന്നതിനായി എൽ ബി എസിന് കീഴിൽ 30 സ്ഥാപനങ്ങളുണ്ട്. അതിൽ കേരളത്തിലെ 7 സർക്കാർ മെഡിക്കൽ കോളേജുകൾ ഉൾപ്പെടും. കോഴിക്കോട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവ. സർക്കാർ നിയന്ത്രണത്തിലുള്ള 3 സെൽഫ് ഫൈനാൻസിങ് സ്ഥാപനങ്ങളും 20 പ്രൈവറ്റ് സെൽഫ് ഫൈനാൻസിങ് സ്ഥാപനങ്ങളും ഡി എം എൽ ടി പഠിക്കുന്നതിനായി എൽ ബി എസിന് കീഴിലുണ്ട്. ഈ സ്ഥാപനങ്ങളിലും, മാനേജ്‌മന്റ് സീറ്റുകളിലൊഴികെയുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം എൽ ബി എസ് റാങ്ക് ലിസ്റ്റ് പ്രകാരമാണ് നടക്കുക. 

Read More : 2023 വർഷത്തെ ഹൈ ഡിമാൻഡ് ജോലികൾ

Scope

എം എൽ ടി പഠനത്തിന് ശേഷമുള്ള ജോലി സാധ്യതകളിലേക്ക് വന്നാൽ, നഴ്സിങ്ങിന്റെ കാര്യത്തിൽ പറഞ്ഞതുപോലെ തന്നെ വളരെയധികം സാധ്യതകളുള്ള ഒരു മേഖലയാണ് ലാബ് ടെക്നോളജിയും. കാരണം രോഗങ്ങളും രോഗികളും തന്നെ. രോഗനിർണയത്തിന് ആദ്യം ആശ്രയിക്കുന്നത് ലാബുകളെയാണ്, അവിടെയുള്ള ടെക്‌നീഷ്യന്മാരെയാണ്. ടെസ്റ്റ് റിസൾട്ട് വന്നതിനു ശേഷമാണ് ഡോക്ടർമാർ മരുന്ന് കുറിക്കുന്നത് പോലും. ആശുപത്രികളിൽ, മെഡിക്കൽ ലബോറട്ടറികളിൽ, ഫോറൻസിക് ഡിപ്പാർട്ട്മെന്റിൽ, ബ്ലഡ് ബാങ്കുകളിൽ, ഹെൽത്ത് കെയർ ഡിപ്പാർട്ട്മെന്റുകളിൽ ഒക്കെ ഒരു ലാബ് ടെക്‌നീഷ്യന് ജോലി നോക്കാൻ കഴിയും. താല്പര്യത്തിനനുസരിച്ച് സ്കിൽ സെറ്റുകൾക്കനുസരിച്ച് എവിടെ ജോലി നോക്കണമെന്ന് തീരുമാനിക്കാം. 

Read More : ജോലി കിട്ടാൻ ഏതെങ്കിലും ഒരു ഡിഗ്രി മാത്രം പോരാ!

Salary

എം എസ് സി എം എൽ ടി കഴിഞ്ഞാൽ അധ്യാപന സാധ്യതകളുമുണ്ട്. ഒരു ലാബ് ടെക്‌നീഷ്യന് നമ്മുടെ നാട്ടിൽ തുടക്കത്തിൽ ലഭിക്കാവുന്ന വാർഷിക ശരാശരി ശമ്പളം 1.2 മുതൽ 2 ലക്ഷം രൂപ വരെയാണ്. വിദേശ രാജ്യങ്ങളിൽ ഇത് ഒരുപാട് കൂടുതലാണ്. പാരാമെഡിക്കൽ കോഴ്സുകളെടുത്താൽ അതിൽ ഏറ്റവും ഫീ  കുറവുള്ള കോഴ്സ് ഏതാണെന്ന് ചോദിച്ചാൽ എം എൽ ടി എന്നാണ് ഉത്തരം. കേരളത്തിലെ സ്ഥാപനങ്ങളിലല്ലാതെ തമിഴ്‍നാട്ടിലെയും കർണാടകയിലേയുമൊക്കെ സ്ഥാപനങ്ങളിൽ പഠിക്കാനുള്ള അവസരങ്ങളുണ്ട്. പക്ഷെ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.

അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ കുടുക്കിൽ ചെന്ന് പെടാതിരിക്കുക എന്നതാണ് ആദ്യം ചെയ്യണ്ടത്. ഫാക്കൽറ്റീസ്, ലാബ് ഫെസിലിറ്റീസ് തുടങ്ങിയ കാര്യങ്ങൾ കൂടി ശ്രദ്ധിച്ച് കോളേജ് ചൂസ് ചെയ്യാൻ ശ്രദ്ധിക്കുക. അപ്പൊ ഇത്രയും കാര്യങ്ങളാണ് എം എൽ ടി യുമായി ബന്ധപ്പെട്ട് പറയാനുള്ളത്.