കേ​ര​ള പോ​സ്റ്റ​ൽ സ​ർ​ക്കി​ളി​ൽ ആ​ർ.​എം.​എ​സ് ഉ​ൾ​പ്പെ​ടെ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് ബ്രാ​ഞ്ച് പോ​സ്റ്റ്മാ​സ്റ്റ​ർ​മാ​രെ​യും (BPM) അ​സി​സ്റ്റ​ന്റ് ബ്രാ​ഞ്ച് പോ​സ്റ്റ്മാ​സ്റ്റ​ർ​മാ​രെ​യും (ABPM) ഗ്രാ​മീ​ൺ ഡാ​ക് സേ​വ​ക​രെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ക​രാ​ർ നി​യ​മ​ന​മാ​ണ്. 2203 ഒ​ഴി​വു​കൾ. വി​ജ്ഞാ​പ​നം https://indiapostgdsonline.gov.inൽ.

​യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യം. 10ാം ക്ലാ​സു​വ​രെ​യെ​ങ്കി​ലും പ്രാ​ദേ​ശി​ക/​മ​ല​യാ​ള​ഭാ​ഷ പ​ഠി​ച്ചി​രി​ക്ക​ണം. സൈ​ക്കി​ൾ/​മോ​ട്ടോ​ർ സൈ​ക്കി​ൾ/​സ്കൂ​ട്ട​ർ സ​വാ​രി അ​റി​ഞ്ഞി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 18-40. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾക്ക് ച​ട്ട​പ്ര​കാ​രം പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്.

അ​പേ​ക്ഷ ഫീ​സ് 100 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ, വ​നി​ത​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഫീ​സി​ല്ല. ക്രെ​ഡി​റ്റ്/​ഡെ​ബി​റ്റ് കാ​ർ​ഡ്, നെ​റ്റ് ബാ​ങ്കി​ങ് മു​ഖാ​ന്ത​രം ഓ​ൺ​ലൈ​നാ​യി ഫീ​സ് അ​ട​ക്കാം.

അ​പേ​ക്ഷ https://indiapostgdsonline.gov.inൽ ​ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. ജൂ​ൺ അ​ഞ്ചു വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ഒ​ന്നി​ല​ധി​കം ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.

എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കി​ന്റെ മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ. ഉ​യ​ർ​ന്ന യോ​ഗ്യ​ത​ക​ൾ​ക്ക് വെ​യ്റ്റേ​ജി​ല്ല. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ ദി​വ​സം നാ​ലു മ​ണി​ക്കൂ​റി​ൽ കു​റ​യാ​തെ സേ​വ​ന​മ​നു​ഷ്ഠി​ക്ക​ണം. BPMന് 12,000 ​രൂ​പ​യും ABPM/ഡാ​ക് സേ​വ​കി​ന് 10,000 രൂ​പ​യു​മാ​ണ് ശ​മ്പ​ളം. മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!