കൊച്ചി കാക്കനാട് സ്ഥിതി ചെയ്യുന്ന ഇൻഫോപാർക്കിലെ ടെക്ക് ഇന്നവേഷൻസ് ടെക്നോളജീസിൽ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്ററുടെ ഒഴിവുണ്ട്. ഡാറ്റാബേസ് തയ്യാറാക്കി പരിപാലിക്കാൻ കഴിയണം. 5 മുതൽ 8 വരെ വർഷം പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം.
ടെറാഡാറ്റ ഡി.എസ്.ഐ., ആർക്‌മെയിൻ എന്നിവയുപയോഗിച്ച് ഡാറ്റ ആർകൈവ് ചെയ്യാനും റെസ്റ്റോർ ചെയ്യാനും അറിഞ്ഞിരിക്കണം. [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കാം. അവസാന തീയതി ഒക്ടോബർ 30.