പട്ടികവര്‍ഗ്ഗ വികസന വകുപ്പ് 2021 ലെ നീറ്റ്, കീം പ്രവേശന പരീക്ഷകള്‍ക്കായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നു.  2020 മാര്‍ച്ചിലെ  പ്ലസ്ടു പരീക്ഷക്ക് സയന്‍സ്, കണക്ക് വിഷയങ്ങളെടുത്ത് വിജയിച്ചവരില്‍ നിന്നും മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.  തെരഞ്ഞെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനായാണ് പരിശീലനം നല്‍കുക.  ഓണ്‍ലൈനായി പരിശീലനത്തില്‍ പങ്കെടുക്കാന്‍ സൗകര്യമുള്ള പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജനന തീയതി, ജാതി വാര്‍ഷിക വരുമാനം 2019 നീറ്റ് പരീക്ഷ എഴുതിയിട്ടുണ്ടെങ്കില്‍ ലഭിച്ച സ്‌കോര്‍, 2018 കീം  പരീക്ഷ എഴുതിയിട്ടുണ്ടെങ്കില്‍ ലഭിച്ച സ്‌കോര്‍, വകുപ്പ് മുന്‍ വര്‍ഷങ്ങളില്‍ നടപ്പാക്കിയ ഇതേ പരിശീലന പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ ആ വിവരം എന്നിവ ഉള്‍ക്കൊള്ളിച്ച് വെള്ള കടലാസില്‍ തയ്യാറാക്കി അപേക്ഷ എസ്.എസ്.എല്‍.സി, പ്ലസ്ടു, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, രക്ഷിതാവിന്റെ സമ്മതപത്രം എന്നിവ സഹിതം അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബര്‍ 3.  വിലാസം ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, സുല്‍ത്താന്‍ ബത്തേരി, പിന്‍ 673 592.

Leave a Reply