ണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഫസ്റ്റ് ക്ലാസ്സ് ബി ടെക് ബിരുദമാണ് യോഗ്യത. ഇലക്‌ട്രോണിക്‌സ് ഡെമോണ്‍സ്‌ട്രേറ്ററുടെ നിലവിലുള്ള ഒഴിവിലേക്കും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇലക്‌ട്രോണിക്‌സ് അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമയാണ് യോഗ്യത.
പോളിടെക്‌നിക്ക് കോളജിലെ അധ്യാപന പരിചയം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 26 രാവിലെ 11 ന് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ എഴുത്തുപരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കുമായി എത്തണം.