എൻ.എം.ഉണ്ണികൃഷ്ണൻ

ചീഫ് കോപ്പി എഡിറ്റര്‍, ന്യൂസ് 18 കേരളം

ഇപ്പോൾ വാർത്തകൾ കൂടുതലും അറിയുന്നത് മൊബൈൽ വഴിയാണ് . അതുകൊണ്ടു തന്നെ ടിവിക്കു മുന്നിൽ ആളുകളെ പിടിച്ചിരുത്തുക എന്നത് ഓരോ ടിവി ജേർണലിസ്റ്റിന്റെയും വെല്ലുവിളിയാണ്. ഇവിടെയാണ് മൊബൈൽ ഉപയോഗിച്ച് എങ്ങനെ വാർത്ത കൊടുക്കാം എന്ന ചിന്ത വരുന്നത്.

മുമ്പ് വാർത്ത റിപ്പോർട്ട് ചെയാൻ റിപ്പോർട്ടർ വേണം ക്യാമറാമാൻ വേണം ലൈറ്റ് വേണം. ഇപ്പൊ റിപ്പോർട്ടറും ഒരു മൊബൈലും മതി. ആ ദൃശ്യങ്ങൾ അപ്പോൾ തന്നെ പ്രേക്ഷാകരിലേക്ക് എത്തിക്കാൻ സാധിക്കും . എൻ.ഡി.ടി.വി. പോലുള്ള ദേശീയ മാധ്യമങ്ങൾ പോലും ഇപ്പോൾ ക്യാമറമാനെ ഒഴിവാക്കി റിപോർട്ടറെ മാത്രം വെച്ച് നല്ല ക്ലാരിറ്റി മൊബൈൽ വഴി വാർത്തകൾ തൽസ്ഥാനത്തു നിന്ന് റിപ്പോർട്ട് ചെയ്തു തുടങ്ങി. മിക്ക മലയാളം ചാനലുകളും ആദ്യ ദൃശ്യങ്ങളായി ഇപ്പോൾ പുറത്തുവിടുന്നത് മൊബൈൽ ദൃശ്യങ്ങളാണ്. പ്രത്യേകിച്ച് വാട്സ് ആപ്പ് ദൃശ്യങ്ങൾ.

മൊബൈൽ ഫോൺ ജേര്ണലിസത്തിലേക്ക് എല്ലാവരും മാറുമ്പോൾ ഒരു മാധ്യമ സ്ഥാപനത്തിന്റെ ചട്ടക്കൂടില്ലാതെ ആർക്കും ജേണലിസ്റ്റ് ആകാം എന്ന സ്ഥിതി വന്നു. ഇത് ഉണ്ടാക്കുന്ന വലിയൊരു അപകടം വ്യാജ വാർത്തകളാണ്. ഏറ്റവും പെട്ടന്ന് വാർത്തകൾ എത്തിക്കാൻ പറ്റുക എന്ന ദൗത്യം മൊബൈൽ ഫോൺ നിറവേറ്റുമ്പോൾ മറുവശത്ത് വ്യാജ വാർത്തകൾ പ്രചരിക്കുന്നു എന്നതാണ് അതിന്റെ വലിയ ദോഷം. ഇവ രണ്ടിനുമിടയിൽ എങ്ങനെ നന്നായി മൊബൈൽ ഫോൺ ജേർണലിസത്തിൽ ഉൾപ്പെടുത്താം എന്നതാണ് ടെലിവിഷൻ ജേർണലിസത്തിന്റെ വെല്ലുവിളി.

ചാനലുകളുടെ ഒ.ബി. വാനുകൾക്ക് എത്തിച്ചേരാനാവുന്ന സ്ഥലങ്ങളിൽ നിന്നു മാത്രമേ ഇതുവരെയും ലൈവ് പോയിരുന്നുന്നുള്ളു. ഇപ്പോൾ കടലിൽ പോയാലും മൊബൈൽ വഴി ലൈവ് നൽകാം എന്ന അവസ്ഥയായി. ഫ്രെയിം തീരുമാനിക്കുന്നതും ദൃശ്യം തീരുമാനിക്കുന്നതും എല്ലാം റിപ്പോർട്ടർ ആയ കാലത്തേക്ക് വാർത്താ ലോകം എത്തിക്കഴിഞ്ഞു.വെള്ളപ്പൊക്കമോ ദുരന്തങ്ങളോ ഉണ്ടാകുമ്പോൾ ദുരന്തമുഖത്തു നിന്ന് ഇങ്ങനെ മൊബൈൽ ഫോൺ വഴി റിപ്പോർട്ട് ചെയ്യാം. ലൈവ് കൂടാതെ എടുത്ത ദൃശ്യങ്ങൾ വെച്ച് സ്റ്റോറി എഡിറ്റ് ചെയാം. എഫ്.സി.പിയോ അഡോബ് പ്രീമിയറോ എഡിറ്റിങ് സന്നാഹങ്ങളോ ഇല്ലാതെ മൊബൈലിൽ വെച്ച് എഡിറ്റ് ചെയാം എന്ന സ്ഥിതിയും വന്നു.

ടിവി വാക്കുകൾ കൂടെയുള്ള സങ്കേതമാണ്. അത്തരം ഗ്രാഫിക്സുകളും മൊബൈലിൽ ചെയ്യാം. വാട്സ് ആപ്പ് വഴി അയയ്ക്കുമ്പോൾ ക്വാളിറ്റി കുറയുമെന്നുണ്ടെങ്കിൽ ടെലിഗ്രാം വഴി അയക്കാം. ഓഡിയോ മൊബൈലിൽ റെക്കോർഡ് ചെയ്യാം .അതിനു പറ്റിയ മൈക്കുകൾ ഉണ്ട്. ഇങ്ങനെ വാർത്ത പറയുന്ന ഉപകരണം വലിയ ഒരുപാടു സന്നാഹങ്ങളിൽ നിന്ന് ചെറിയ മൊബൈൽ ആയി മാറി കഴിഞ്ഞു.

 

 


NowNext സംഘടിപ്പിച്ച UNDERSTANDING MEDIA ശില്പശാലയില്‍ നടത്തിയ പ്രഭാഷണം
.

LEAVE A REPLY

Please enter your comment!
Please enter your name here