• ഫാം ഡി

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ജൂൺ അഞ്ച് മുതലാരംഭിക്കുന്ന അഞ്ചാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി, രണ്ടാം വർഷ ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി എന്നീ പരീക്ഷകൾക്ക് 2023 ഏപ്രിൽ ഇരുപത്താറ് മുതൽ മെയ് എട്ട്‌ വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110/- രൂപ ഫൈനോടുകൂടി മെയ് പത്ത് വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി മെയ് പതിനൊന്ന് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • എം ഡി ഹോമിയോപ്പതി

2023 ജൂൺ പതിനാല് മുതലാരംഭിക്കുന്ന എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് II സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2023 ഏപ്രിൽ ഇരുപത്തേഴ് മുതൽ മെയ് പതിനേഴ് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി മെയ് പത്തൊൻപത് വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി മെയ് ഇരുപത് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.