കാക്കനാട്: കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ സാമൂഹിക മാനസികാവസ്ഥ മെച്ചപ്പെടുത്തുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സൈക്കോസോഷ്യല്‍ പദ്ധതിപ്രകാരം വനിത ശിശു വികസന വകുപ്പിനുകീഴില്‍ തെരഞ്ഞെടുത്തിട്ടുള്ള സ്‌കൂളുകളിലെ കൗണ്‍സിലിങ് സെന്ററുകളിലെ താല്‍കാലിക ഒഴിവുകളില്‍ കൗണ്‍സിലര്‍ നിയമനത്തിന് വനിത ഉദ്യോഗാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.

 എം.എസ്.ഡബ്ല്യു/ എം.എ. സൈക്കോളജി യോഗ്യതയുള്ള 40 വയസ്സിനുതാഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  പ്രതിമാസ ഓണറേറിയം 18,750 രൂപ.  അപേക്ഷ നവംബര്‍ 15വൈകീട്ട് മൂന്നു മണിവരെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ തപാലിലും നേരിട്ടും സ്വീകരിക്കും. കവറിനു പുറത്ത് കൗണ്‍സിലര്‍ നിയമനത്തിനുള്ള അപേക്ഷ എന്ന് എഴുതണം.

വിലാസം: ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, താഴത്തെ നില,  സിവില്‍ സ്റ്റേഷന്‍,കാക്കനാട്, എറണാകുളം 30.  ഫോണ്‍ : 04842425377.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!