സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ കോഴ്‌സുകളിലേയ്ക്കുമുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു ആണ്. ഡിപ്ലോമ കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ് എന്നിവയുടെ കോഴ്‌സ് ദൈര്‍ഘ്യം ആറ് മാസമാണ്.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് എന്നിവയ്ക്ക് മൂന്ന് മാസവുമാണ് കാലാവധി. അഞ്ച് ആഴ്ച ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്‌സിലേയ്ക്കും അപേക്ഷിക്കാം.
അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 10. താല്‍പ്പര്യമുള്ളവര്‍ കവടിയാര്‍ ടെന്നീസ് ക്ലബിന് സമീപമുള്ള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2721917, 8547720167, 9447143368.