ജില്ലാതലത്തില്‍ സൈനികക്ഷേമ വകുപ്പിന്റെ 2018-19 വര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്ററ് സ്‌കോളര്‍ഷിപ്പിന് വിമുക്ത ഭടന്മാരുടെ മക്കളില്‍ കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍/യുണിവേഴ്‌സിറ്റികള്‍ നടത്തുന്ന എസ്.എസ്.എല്‍,സി മുതല്‍ പോസ്റ്റ് ഗ്രാജ്യുവേഷന്‍ വരെ/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നീ അക്കാദമിക കോഴ്‌സുകള്‍ക്ക് റഗുലര്‍ ആയി പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കൂടരുത്.

മുന്‍ അധ്യയന വര്‍ഷത്തെ പരീക്ഷയില്‍ അന്‍പത് ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ചതും മറ്റു സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാത്തവരുമായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 ജനുവരി 10. ഫോണ്‍ -0495 2771881.

Leave a Reply