Munavira Vakayil
Munavira Vakayil
Sub Editor, NowNext

“നക്ഷത്രങ്ങളുടെ വിവിധ നിറങ്ങൾ ശ്രദ്ധിക്കാൻ ഞാൻ പഠിക്കുകയാണ്, ഇതിനകം തന്നെ പുതിയ ആസ്വാദനം തുടങ്ങി കഴിഞ്ഞു”, പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ ആയ മരിയ മിച്ചെൽ പറഞ്ഞ വരികളാണിത്.

അതെ ജ്യോതി ശാസ്ത്രം പല തരത്തിലുള്ള ആസ്വാദനം ഓരോരുത്തർക്കും നല്കുന്നുന്നുണ്ട്. ഭൂമിയിൽ ജീവിച്ച് ആകാശത്തെ കുറിച്ച് അറിയാൻ ജ്യോതി ശാസ്ത്രം നമ്മെ സഹായിക്കുന്നു.

ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ഗാലക്സികൾ തുടങ്ങിയവയെ കുറിച്ച് പഠിക്കുന്ന ഭൗതികശാസ്ത്ര ശാഖയാണ് ജ്യോതിശാസ്ത്രം. ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുള്ള വസ്തുക്കളുടെ പഠനത്തെയും അവയുടെ ഭൗതികവും രാസവുമായ ഗുണവിശേഷങ്ങളെ കുറിച്ചും ഇതിൽ പഠിക്കുന്നു.

അസ്‌ട്രോണോമി അഥവാ ജ്യോതിശാസ്ത്രം എന്നത് താല്പര്യത്തോടെ പഠിക്കുന്നവർക്ക് വളരെ രസകരമായി പഠിക്കാൻ കഴിയുന്ന മേഖലയാണ്. സാധ്യതകളുടെ കാര്യത്തിലാണെങ്കിലും ഇത് ഒട്ടും പുറകിൽ അല്ല.

ജോലി സാധ്യതകൾ

1. ഗവേഷണ ശാസ്ത്രജ്ഞൻ

ഗവേഷണ പ്രോജെക്റ്റുകൾക്കായി നിരവധി സ്ഥാപനങ്ങളിൽ ശാസ്ത്രജ്ഞരെ ആവശ്യമുണ്ട്. സർക്കാർ സർക്കാരിതര സ്ഥാപനങ്ങളിൽ ഇത്തരം ഗവേഷകരെ നിയമിക്കുന്നുണ്ട്. ഗവേഷണം ഇഷ്ടപ്പടുന്നവർക്ക് ഇത്തരം മേഖലയിൽ പ്രവർത്തിക്കാം.

2. യൂണിവേഴ്സിറ്റി ഫാക്കൽട്ടി

ഏറ്റവും കൂടുതൽ ജോലി സാധ്യത അധ്യാപന രംഗത്താണ്. അസ്‌ട്രോണോമി, ആസ്ട്രോഫിസിക്സ് എന്നിവയിൽ നിരവധി അധ്യാപക നിയമനങ്ങൾ നടത്തുണ്ട്. കൂടുതലും ഫിസിക്സുമായി ബന്ധപെട്ട അധ്യാപന നിയമങ്ങൾ നടക്കുന്നു.

3. ഇൻഡസ്ടറി

കമ്പ്യൂട്ടർ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട നിരവധി ജോലിസാധ്യതകൾ ലഭ്യമാണ്. കമ്പ്യൂട്ടർ പ്രോഗ്രാമിങ്, അസ്‌ട്രോണോമിക്കൽ ഇൻസ്ട്രുമെന്റഷന് തുടങ്ങിയവയിലാണ് കൂടുതൽ ജോലി സാധ്യത.

അസ്‌ട്രോണോമി എങ്ങനെ പഠിക്കും?

സയൻസ് ഗ്രൂപുകളിൽ ഹയർ സെക്കണ്ടറി വിദ്യഭ്യാസത്തിന് ശേഷം മൂന്ന് വർഷത്തെ ബിരുദ കോഴ്‌സോ അല്ലെങ്കിൽ ബിരുദാനന്തര ബിരുദ കോഴ്‌സോ പഠിക്കാം. അസ്‌ട്രോണോമിയിലോ അല്ലെങ്കിൽ അസ്‌ട്രോണോമി ഫിസിക്സിലോ ഇത് പഠിക്കാം. കൂടാതെ ഇതിന്റെ പിജി, ഡോക്ടറൽ കോഴ്സുകളും ലഭ്യമാണ്.

വിവിധ കോളേജുകൾ നടത്തി വരുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അഡ്മിഷൻ എടുക്കാവുന്നതാണ്.

അസ്‌ട്രോണോമിയിൽ പ്രത്യേക വിഭാഗങ്ങൾ പഠിക്കാം

  • മോഡലിംങ് (സ്റ്റെല്ലർ ഇവല്യൂഷൻ, ഇൻറ്റർ പ്ലാനറ്ററി മീഡിയം, ഇൻഡ് ഗാലറ്റിക്‌)
  • മീഡിയം , ഗാലക്സി ഇവല്യൂഷൻ
  • ഒബ്സെർവഷൻ അസ്‌ട്രോണോമി ( ഒപ്റ്റിക്കൽ, റേഡിയോ, എക്സ്റെ )
  • പ്ലാനറ്ററി സയൻസ്
  • റോക്കറ്റ് സയൻസ്
  • സൂപ്പർ നോവ
  • സോളാർ ഫിസിക്സ്
  • തിയററ്റിക്കൽ കോസ്മോളജി
  • ട്രാൻസിയൻ അസ്‌ട്രോണോമി
പ്രമുഖ കോളേജുകൾ
  1. Indian Institute of Space Science and Technology (IIST), Thiruvananthapuram
  2. The Indian Institute of Astrophysics (IIAP), Bangalore
  3. Tata Institute of Fundamental Research, Mumbai
  4. Osmania University, Hyderabad
  5. Indian Institute of Science, Bangalore

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!