കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് 12000 രൂപ പ്രതിമാസ നിരക്കില്‍ താല്‍ക്കാലികമായി രണ്ട് ലൈബ്രറി ഇന്റേണുകളെ നിയമിക്കുന്നതിന് നവംബര്‍ 16ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. റഗുലര്‍ പഠനത്തിലൂടെ ബി.എല്‍.ഐ.എസ് ബിരുദമാണ് യോഗ്യത.
എം.എല്‍.ഐ.എസ്, രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. താല്‍പ്പര്യമുള്ളവര്‍ നിശ്ചിത സമയത്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വയസ്സ് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 04868 272347.