കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനായി ഫോട്ടോ കവറേജ് നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതിനായി അഞ്ച് പേര്‍ അടങ്ങുന്ന പാനലാണ് തയ്യാറാക്കുന്നത്.
കരാര്‍ ഒപ്പിടുന്നത് മുതല്‍ രണ്ട് വര്‍ഷത്തേക്കായിരിക്കും പാനലിന്റെ കാലാവധി. വകുപ്പിലും, പത്രങ്ങളിലും ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ടിച്ചവര്‍ക്ക് മുന്‍ഗണന നല്‍കും. ഡിജിറ്റല്‍ ക്യാമറ, വൈഫൈ സംവിധാനം, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ആവശ്യമാണ്.
ഒരു കവറേജിന് 700 രൂപയും നിയമാനുസൃത ടി.എയും ലഭിക്കും. പാനലില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വകുപ്പ്തല പരിശീലനം നല്‍കും. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ചെയര്‍മാനായ സമിതിയാണ് പ്രവര്‍ത്തന പരിചയത്തിന്റെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ പാനല്‍ തയ്യാറാക്കുക. താല്‍പര്യമുള്ളവര്‍ നവംബര്‍ 24നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04994 255145