ഐ.എച്ച്.ആ൪.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സ൪വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പയ്യപ്പാടിയിൽ പ്രവ൪ത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിലേക്ക് 2020-21 അദ്ധ്യയന വ൪ഷത്തിൽ പുതുതായി അനുവദിച്ച “ബി.കോം ഫിനാൻസ് ആന്റ് ടാക്സേഷൻ” കോഴ്സിൽ കോളേജിന് അനുവദിച്ച 50% സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ http://ihrd.kerala.gov.in/cascapഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമ൪പ്പിക്കേണ്ടതാണ്. ഓൺലൈനായി സമ൪പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നി൪ദ്ദിഷ്ട അനുബന്ധങ്ങളും, 350/-രൂപ (എസ്.സി, എസ്.റ്റി 150/-രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം മേൽപറഞ്ഞ കോളേജിൽ ലഭിക്കേണ്ടതാണ്. ഓഫ് ലൈനായി അപേക്ഷിക്കുമ്പോൾ അപേക്ഷാ ഫാറം പൂരിപ്പിച്ച് കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 350/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവ൪ഗ്ഗ വിഭാഗക്കാ൪ക്ക് 150/- രൂപ) രജിസ്ട്രേഷൻ ഫീസായി അപേക്ഷിക്കാവുന്നതാണ്. തുക കോളേജിൽ നേരിട്ടും അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് ഐ.എച്ച്.ആ൪.ഡി വെബ്സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0481-2351631, 8547005040 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply