എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും തിരുവനന്തപുരം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 35 വയസിനുള്ളില്‍ പ്രായപരിധിയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടി അതിജീവനം എന്ന പേരില്‍ സ്വാകര്യ തൊഴില്‍ദാതാക്കളെ പങ്കെടുപ്പിച്ച് തൊഴില്‍മേള സംഘടിപ്പിക്കുന്നു.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ ജോലിക്കു താല്‍പ്പര്യമുള്ള എട്ടാം ക്ലാസ് മുതല്‍ ഡിഗ്രി വരെ യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 22 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 0471 2220484, 0471 2462654 എന്നീ നമ്പരില്‍ ബന്ധപ്പെടുക.