Munavira Vakayil
Munavira Vakayil
Sub Editor, NowNext

അച്ചടി മാധ്യമങ്ങൾ, അച്ചടി വിദ്യ, അങ്ങനെ അച്ചടി പ്രയോഗങ്ങളൊക്കെ വളരെ കൂടുതൽ കേട്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും,  അച്ചടി വിദ്യയുടെ പ്രാധാന്യം നഷ്ട്ടപെട്ടോ എന്ന് ചിന്തിക്കുന്നിടത്ത് നിന്നാണ് അച്ചടി വിദ്യ അഥവാ പ്രിന്റിങ്ങ് ടെക്നോളോജി പഠനത്തിന്റെ സാധ്യതകളെ കുറിച്ച് പറഞ്ഞ് തുടങ്ങുന്നത്.

പ്രാചീന അച്ചടി ഉപയോഗത്തിൽ നിന്ന് നൂതന അച്ചടി സംവിധാനങ്ങളിലേക്ക് വരുമ്പോൾ ഉണ്ടായ മാറ്റങ്ങൾ വളരെ വലുതാണെങ്കിലും പ്രിന്റിങ്ങ്  ടെക്നോളജി ഇന്നും നിലനിൽക്കുന്നുണ്ട് എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രിന്റിങ്ങ് ടെക്നോളജി എന്നാൽ പ്രിന്റിങ്ങ്, ഗ്രാഫിക് കമ്മ്യൂണിക്കേഷൻ തുടങ്ങിയ ജോലികളെല്ലാം പ്രവർത്തിപ്പിക്കാൻ ആവശ്യമായ സാങ്കേതികതയുടെ വിപുലമായ ശ്രേണിയാണ്. അതിൽ മഷി, ബ്ലോക്കുകൾ, പ്ലേറ്റുകൾ തുടങ്ങി വിവിധ രീതികൾ ഉപയോഗിച്ച് കൊണ്ട് ഒരു ചിത്രമോ ടെക്സ്റ്റോ നിർമ്മിക്കുന്നു.

പ്രിന്റിങ്ങ് പ്രസ് പ്രവർത്തനങ്ങൾ, രൂപകൽപ്പന, സൃഷ്ടി എന്നിവ കൈകാര്യം ചെയ്യുന്ന എഞ്ചിനീയറിംഗ് കോഴ്സുകളിൽ ഒന്നാണ് പ്രിന്റിങ്ങ് ടെക്നോളജി. ശാസ്ത്രീയം, സാങ്കേതികം, കലാപരിപാടികൾ എന്നിങ്ങനെ വിവിധ വൈദഗ്ദ്യങ്ങളുടെ സംയോജനമാണിത്. പ്രിന്റിങ്ങ് ടെക്നോളജി വഴി വലിയ വിഭാഗം ജനങ്ങളിലേക്ക് ആശയവിനിമയം നടത്താൻ സഹായിക്കുന്നു.

പ്രിന്റിങ്ങ് ടെക്നോളജിയുടെ സാധ്യതകൾ മനസ്സിലാക്കി, താല്പര്യപൂർവ്വം ഈ മേഖലയിലേക്ക് വരുന്നവർക്ക് രസകരമായി പഠിക്കാവുന്ന കോഴ്‌സാണിത്. ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറൽ കോഴ്സുകൾ എല്ലാം പ്രിന്റിങ്ങ് ടെക്നോളജി പഠനത്തിൽ ചെയ്യാവുന്നതാണ്.

ഡിപ്ലോമ ഇൻ പ്രിന്റിങ്ങ് ടെക്നോളജി

മൂന്ന് വർഷം കാലാവധിയുള്ള കോഴ്‌സ് ആണിത്. കണക്ക്, ടെക്നോളജി സയൻസ്, പത്താം ക്ലാസ് വിജയിച്ചവർക്ക് ഈ കോഴ്സിന് അപേക്ഷിക്കാം.

ബിരുദ കോഴ്‌സ്

B Tech / B E In Printing Technology – നാല് വർഷമാണ് ഈ പഠനത്തിന്റെ കാലാവധി. ഫിസിക്സ്, കണക്ക് വിഷയങ്ങൾ നിർബന്ധമായി ഉൾപ്പെട്ട പ്ലസ് ടു പഠനം പൂർത്തിയായവർക്ക് ഈ കോഴ്‌സ് ചെയ്യാം.

ബിരുദാനന്തര ബിരുദ കോഴ്‌സ്

M Tech / M E In Printing Technology – രണ്ട് വർഷം കാലാവധിയുള്ള കോഴ്‌സ് ആണിത്. പ്രിന്റിങ്ങ് ടെക്നോളജിയിൽ ബിരുദമുള്ളവർക്ക് ബിരുദാനന്തര ബിരുദം ചെയ്യാം.

ഡോക്ടറൽ കോഴ്‌സ്

Phd In Printing Technology – മുഴുവൻ സമയ അല്ലെങ്കിൽ പാർട്ട് ടൈം ആയി ഈ കോഴ്‌സ് ചെയ്യാം. പ്രിന്റിങ്ങ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം നിർബന്ധമാണ്.

കോഴ്സുകൾ വിശദമായി മനസ്സിലാക്കിയെങ്കിൽ ഇനി അറിയേണ്ടത് പ്രിന്റിങ്ങ് ടെക്നോളജി പഠനത്തിന്റെ സാധ്യതകളും അവസരങ്ങളൊക്കെയാണ്. അനന്തമായ സാധ്യതകളുള്ള മേഖലയാണിത്. കഠിന പ്രയത്നവും ക്ഷമാശീലരായവർക്ക് ഈ മേഖലയിൽ ഉയരങ്ങളിലേക്ക് എത്താനാവും.

ന്യൂസ് പേപ്പർ, പരസ്യ ഏജൻസികൾ, പുസ്തക പ്രസിദ്ധീകരണ സ്ഥാപനങ്ങൾ, മാഗസിനുകൾ, സ്വകാര്യ, പൊതു മേഖല സ്ഥാപനങ്ങളുടെ പ്രസിദ്ധീകരണങ്ങൾക്ക് കീഴിലും, അധ്യാപകരായുമെല്ലാം തൊഴിൽ ചെയ്യാവുന്നതാണ്.

നിരവധി കോളേജുകളിലും യൂണിവേഴ്സിറ്റികളിലും  പ്രിന്റിങ്ങ് ടെക്നോളജി പഠിപ്പിക്കുന്നുണ്ട്.

ഇന്ത്യയിലെ പ്രമുഖ പ്രിന്റിങ്ങ് ടെക്നോളജി കോളേജുകൾ
  1. Anna University, College of Engineering Guindy, Chennai
  2. Jadavpur University, Faculty Of Engineering and Technology, Kolkata
  3. Manipal Institute of Technology, Manipal
  4. JNTU College Of Engineering, Hyderabad
  5. Calicut University : Institute of Engineering and Technology, Malappuram
  6. Institute of Printing Technology, Kerala

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!