കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാമിഷന് കീഴില്‍ ആറു മാസത്തേക്ക് ജേര്‍ണലിസ്റ്റ് ഇന്റേണായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍, പ്രസ് ക്ലബ്, അംഗീകൃത യൂണിവേഴ്‌സിറ്റികള്‍ എന്നിവയുടെ കീഴിലുളള ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്നും 2017-18 ജേര്‍ണലിസം ബിരുദം/ബിരുദാനന്തര ബിരുദം വിജയിച്ചവരായിരിക്കണം. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രവൃത്തി പരിചയം നിര്‍ബന്ധമില്ല. പ്രായപരിധി 20 നും 30 നും മധ്യേ (2019 ജനുവരി ഒന്നിന് 30 വയസ് കവിയാന്‍ പാടില്ല).
പ്രതിമാസ സ്റ്റൈപ്പന്റ് 10,000 രൂപ അനുവദിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃക www.kudumbashree.org വെബ്‌സൈറ്റില്‍ കരിയേഴ്‌സ് എന്ന വിഭാഗത്തില്‍ ലഭ്യമാണ്. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം (ഉണ്ടെങ്കില്‍) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍, സിവില്‍ സ്റ്റേഷന്‍, രണ്ടാംനില, കാക്കനാട്, എറണാകുളം വിലാസത്തില്‍ അയക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10 വൈകിട്ട് അഞ്ചു വരെ.