Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]

 

പൈലറ്റും എയര്‍ ഹോസ്റ്റസും അല്ലാതെ ഏവിയേഷന്‍ ഫീൽഡിൽ നിരവധി ജോലികളുണ്ട്. അതിലൊന്നാണ് എയര്‍ട്രാഫിക് കണ്‍ട്രോളര്‍ എന്നത്. പറന്ന് പോകുന്ന വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ നിയന്ത്രിക്കുക, അവ സുരക്ഷിതമായി സഞ്ചരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് ഒരു എയര്‍ട്രാഫിക് കണ്‍ട്രോളറുടെ ജോലി. റഡാറും വാര്‍ത്താ വിനിമയവും സംയോജിപ്പിക്കപ്പെട്ടതോടെ പൈലറ്റിനെ അപ്പോള്‍ത്തന്നെ വിവരങ്ങള്‍ ധരിപ്പിക്കുവാനും ഇവര്‍ക്കാകുന്നുണ്ട്.

എങ്ങനെ എയര്‍ട്രാഫിക് കണ്‍ട്രോളര്‍ ആവാം?

ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനമായ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയാണ് എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരെ നിയമിക്കുന്നത്. അതിനായി അവര്‍ അതിന്‍റെ ടെസ്റ്റ് നടത്താറുണ്ട്.

യോഗ്യത

Engineering Degree in Electronics / Tele Communication /Radio Engg./ Electrical
with Specialization in Electronics with 1st Class (60%) OR M.Sc Degree or its equivalent
with Wireless Communication, Electronics, Radio Physics or Radio Engg. as a Special Subject OR Equivalent with 1st Class എന്നതാണ് മതിയായ യോഗ്യത. ഇംഗ്ലീഷില്‍ എഴുതുവാനും സംസാരിക്കുവാനും കഴിയണം. 21 – 27 എന്നതാണ് പ്രായപരിധി, സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ വയസ്സ് ഇളവുണ്ടാകും.

പരീക്ഷാ രീതി

എഴുത്ത് പരീക്ഷയെ ടെക്നിക്കല്‍ എന്നും നോണ്‍ടെക്നിക്കല്‍ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ടെക്നിക്കല്‍ സെഷനില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളും നോണ്‍ടെക്നിക്കല്‍ സെഷനില്‍ ജനറല്‍ നോളഡ്ജ്, ഇംഗ്ലീഷ്, റീസണിങ്ങ്, ന്യൂമറിക്കല്‍ എബിലിറ്റി എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളാണുണ്ടാവുക. 120 ചോദ്യങ്ങളാണ് ആകെയുള്ളത്. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല.

വോയ്സ് ടെസ്റ്റും അഭിമുഖവും

എഴുത്ത് പരീക്ഷ പാസാകുന്നവര്‍ക്ക് വോയ്സ് ടെസ്റ്റും അഭിമുഖവുമുണ്ടാകും. വോയ്സ്
ടെസ്റ്റില്‍ ഇംഗ്ലീഷ് പരിജ്ഞാനം – പ്രധാനമായും പൈലറ്റ്മാര്‍ ഉപയോഗിക്കുന്ന പദങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയുന്നുണ്ടോയെന്നാണ് പരിശോധിക്കപ്പെടുക. തുടര്‍ന്ന് നടക്കുന്ന പാനല്‍ അഭിമുഖത്തിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ്. വിശദ വിവരങ്ങള്‍ക്ക് http://www.aai.aero സന്ദര്‍ശിക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!