അഴീക്കല്‍  ഗവ.റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കുട്ടികള്‍ക്ക് വിവിധ കായിക ഇനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന്  ആറ് മാസത്തേക്ക് കായിക അധ്യാപകനെ നിയമിക്കുന്നു.  പരിശീലകന്‍ സംസ്ഥാന തലത്തില്‍ ഏതെങ്കിലും ഒരു ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കഴിവ് തെളിയിച്ച വ്യക്തിയോ അല്ലെങ്കില്‍  ഏതെങ്കിലും ഒരു കായിക ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സ്റ്റേറ്റ് പ്ലെയറോ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കോച്ചോ ആയിരിക്കണം. സ്‌കൂള്‍ പ്രവൃത്തി സമയത്തിന് ശേഷമാണ് കായിക പരിശീലനം നല്‍കേണ്ടത്.  താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ  ഓഫീസില്‍ സപ്തംബര്‍ 17ന് രണ്ട് മണിക്ക് നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.    കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0497 2731081

Leave a Reply