തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററുടെ താല്കാലിക ഒഴിവിലേക്ക് എം.സി.എ, ബി.ടെക്ക് (ഐ.ടി/കംപ്യൂട്ടർ സയൻസ്) പാസ്സായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നിശ്ചിത മാതൃകയിൽ 30നകം അപേക്ഷിക്കണം. വിജ്ഞാപനവും മറ്റു വിശദവിവരങ്ങളും www.statelibrary.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2330321.