ചെന്നൈ പെട്രോളിയം കോര്‍പ്പറേഷനില്‍ ഒഴിവ്. വിവിധ ട്രേഡുകളിലായി 142 അപ്രന്റിസ് ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിയ്ക്കാം. 24 ട്രേഡുകളിലായി അവസരമുണ്ട്.. ഫിറ്റര്‍- 13, വെല്‍ഡര്‍- 9, ഇലക്‌ട്രീഷ്യന്‍- 9, എം.എം.വി.- 9, മെഷിനിസ്റ്റ്- 5, ടര്‍ണര്‍- 5, മെക്കാനിക്ക് (റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്)- 2, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്- 2, ഡ്രോട്സ്മാന്‍ (സിവില്‍)- 4, ഡ്രോട്സ്മാന്‍ (മെക്കാനിക്ക്)- 2, ഫുഡ് പ്രൊഡക്ഷന്‍- 2. എന്നിവയാണ് ട്രേഡ് ഒഴിവുകള്‍. അതോടൊപ്പം തന്നെ ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ലാന്റ്), അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍ (കെമിക്കല്‍ പ്ലാന്റ്),അക്കൗണ്ടന്റ്, ബാക്ക് ഓഫീസ് അപ്രന്റിസ്, എക്സിക്യുട്ടീവ് (മാര്‍ക്കറ്റിങ്), എക്സിക്യുട്ടീവ് (ഹ്യുമന്‍ റിസോഴ്സ്), എക്സിക്യുട്ടീവ് (കംപ്യൂട്ടര്‍ സയന്‍സ്), എക്സിക്യുട്ടീവ് (ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ്), ഓഫീസ് അസിസ്റ്റന്റ് (സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡര്‍), വെയര്‍ഹൗസ് എക്സിക്യുട്ടീവ് (റെസീപ്റ്റ്സ് ആന്‍ഡ് ഡെസ്പാച്ച്‌) (സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡര്‍), സ്റ്റോര്‍ കീപ്പര്‍ (ഫ്രഷര്‍ അപ്രന്റിസ്), ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. യോഗ്യതാ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : https://www.cpcl.co.in/. അവസാന തീയതി: നവംബര്‍ 1