സാമൂഹ്യനീതി വകുപ്പിന്റെ ‘നേര്‍വഴി’ പദ്ധതിയിലേയ്ക്ക് തിരുവനന്തപുരം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റായി കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നടത്തുന്നു. എം.എസ്.ഡബ്ല്യു വും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാര്‍ക്ക് മുന്‍ഗണന. 40 വയസ് പ്രായപരിധി. ഹോണറേറിയം 20,000 രൂപ.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം നവംബര്‍ 24 ന് രാവിലെ 11 മണിക്ക് പൂജപ്പുര ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2342786, 9447872060.