Vivek V S 

Assistant Engineer (Electrical) at KSEB | Former Village Assistant at Revenue Department Kerala

അമേരിക്കയിലെ പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നത് സർട്ടിഫിക്കേഷൻ ആണ് PMP.

ലോകത്തിലെ ഏറ്റവും മികച്ച 10 , പ്രൊഫഷണൽ സർട്ടിഫിക്കേഷനും കളിൽ ഒന്നാണ് പി എം പി. ഇന്ത്യയിലും വിദേശത്തും ഒട്ടേറെ ജോലി സാധ്യതകൾ തുറന്നുതരുന്നു സർട്ടിഫിക്കേഷൻ ആണ് PMP. വിവിധ സർവേകളിൽ PMP സർട്ടിഫിക്കേഷൻ ഉള്ള ഉദ്യോഗാർത്ഥികൾക്ക് 25 ശതമാനം വരെയും അധിക ശമ്പളം വാഗ്ദാനം ചെയ്യപ്പെടുന്നു എന്നാണ് കരുതപ്പെടുന്നത്.

പ്രോജക്ടുകൾ എങ്ങനെ ശാസ്ത്രീയമായി കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയമായ പ്രോജക്ട് മാനേജ്മെന്റ് അറിവുകളാണ് ഈ സർട്ടിഫിക്കേഷൻ വഴി ലഭിക്കുന്നത് .

സർട്ടിഫിക്കേഷൻ ലഭിക്കുവാനായി വേണ്ടി യോഗ്യതകൾ ഇങ്ങനെയൊക്കെയാണ്. നാലുവർഷ ഡിഗ്രി ഉണ്ടെങ്കിൽ , 4 വർഷത്തെ പ്രോജക്ട് മാനേജ്മെന്റ് ജോലി പരിചയം ആവശ്യമാണ്. ഇതിൽ 4500 മണിക്കൂർ പ്രോജക്ടിനായി തന്നെ ജോലി ചെയ്തിരിക്കണം. മൂന്നോ നാലോ വർഷം പ്രൊജക്ടുകളിൽ ജോലിചെയ്യുന്ന എൻജിനീയർമാർക്ക് സ്വാഭാവികമായും ഇത് ഉണ്ടായിരിക്കണം.

അടുത്തതായി വേണ്ടത് 35 മണിക്കൂർ പ്രോജക്ട് മാനേജ്മെന്റ് വിദ്യാഭ്യാസം ഉണ്ടായിരിക്കണം എന്നുള്ളതാണ്. പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവിധ ശാഖകളിൽ ഇതിനായുള്ള കോഴ്സുകൾ നടത്തിവരുന്നുണ്ട്. ഏകദേശം 12000 രൂപ ഇങ്ങനെയുള്ള ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് ചിലവാകും.

ഇത് കോഴ്സുകൾ ഓൺലൈനായും പല വെബ്സൈറ്റുകളിലും ലഭ്യമാണ്. ക്യാപ്റ്റനുമായി ചെയ്യുന്ന കോഴ്സുമായി താരതമ്യം ചെയ്യുമ്പോൾ ഇതിനുള്ള ചിലവ് കുറവായിരിക്കും. ഈ രണ്ടു കാര്യങ്ങളും കഴിഞ്ഞാൽ നമുക്ക് പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈറ്റിൽ കയറി പിഎൻബി പരീക്ഷയ്ക്കുള്ള അപേക്ഷ അയക്കാം.

അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ചിലപ്പോൾ നിങ്ങളുടെ അപേക്ഷ ഓഡിറ്റിന് വിധേയമാക്കാം. അങ്ങനെ ഓഡിറ്റിന് വിധേയമാക്കി കഴിഞ്ഞാൽ നിങ്ങൾ കൊടുക്കുന്ന ഓരോ പരിചയത്തിനും ഓരോ സർട്ടിഫിക്കേഷനും തെളിവ് ഹാർഡ് കോപ്പിയായി അവർക്ക് അയച്ചു കൊടുക്കേണ്ടിവരും. ഇതിലെന്തെങ്കിലും വ്യാജമാണ് എന്ന് തോന്നിക്കഴിഞ്ഞാൽ മൂന്നുവർഷത്തെ വിലക്കാണ് വരുവാൻ പോകുന്നത്.

അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഫീസ് അടക്കേണ്ട ആവശ്യമില്ല. അപേക്ഷ ഓഡിറ്റിന് ആയി തിരഞ്ഞെടുപ്പിൽ എങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ. നിങ്ങൾക്ക് നടപടിക്രമങ്ങൾ വളരെ പ്പെട്ടെന്നുതന്നെ കടന്നു കിട്ടും.

നിങ്ങളുടെ അപേക്ഷ ഓഡിറ്റ് ഇല്ലാതെതന്നെ തിരഞ്ഞെടുക്കപ്പെട്ടു എങ്കിൽ നിങ്ങളോട് ഫീസ് അടക്കുവാൻ ഉള്ള അറിയിപ്പുമായി ഒരു മെയിൽ വരും. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ പരീക്ഷ എഴുതണം. ഏകദേശം 555 ഡോളർ (35000/-) രൂപയാണ് പരീക്ഷാഫീസ്.

ആദ്യത്തെ ചാൻസിൽ തന്നെ പരീക്ഷ പാസാവാൻ ശ്രദ്ധിക്കണം. പരീക്ഷ പരാജയപ്പെടുകയാണെങ്കിൽ നിങ്ങൾ വീണ്ടും ചെറിയ ഒരു ഫീസ് അടയ്ക്കേണ്ടതായി വരും. ഒരുവർഷത്തിനുള്ളിൽ മൂന്നുതവണ നിങ്ങൾ ഈ പരീക്ഷയിൽ പരാജയപ്പെട്ടാൽ, പിന്നെ നിങ്ങൾക്ക് അടുത്ത ഒരു വർഷം ഈ പരീക്ഷ എഴുതുന്നതിനായുള്ള വിലക്ക് ഉണ്ടായിരിക്കുന്നതാണ്.

PMBOK (Project management Body of Knowledge) എന്ന് അടിസ്ഥാന ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരിക്കും ഈ പരീക്ഷയ്ക്ക് ചോദിക്കുന്നത്. നേരിട്ടുള്ള ചോദ്യങ്ങൾ തീരെ കുറവായിരിക്കും. നിങ്ങൾ പഠിച്ച അറിവുകൾ സാഹചര്യത്തിനനുസരിച്ച് ഉപയോഗിക്കേണ്ടത് ആയിട്ടുള്ള തരം പരീക്ഷയാണ് പി എം പി.

PMBOK വിവരങ്ങൾ നല്ലതുപോലെ ഹൃദിസ്ഥമാക്കുക എന്നുള്ളതാണ് ഈ പരീക്ഷ പാസാവാൻ ഉള്ള ഏറ്റവും കുറുക്കുവഴി. ഒന്നുരണ്ടുതവണ ഈ ബുക്ക് നിർബന്ധമായും വായിച്ചിരിക്കണം. അതിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങളും പ്രയോഗങ്ങളും നടപടിക്രമങ്ങളും വ്യക്തമായി നമുക്ക് മനസ്സിലായാൽ മാത്രമേ പരീക്ഷയ്ക്ക് ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയുവാൻ സാധിക്കുകയുള്ളൂ.

4 മണിക്കൂറാണ് പരീക്ഷ ഇൻറർനെറ്റിൽ കിട്ടുന്ന അനേകം മോഡൽ ചോദ്യപ്പേപ്പറുകൾ പരിശീലിക്കുന്നതിലൂടെ ഈ പരീക്ഷയിൽ നിങ്ങളുടെ തയാറെടുപ്പും, പരീക്ഷയുടെ നിലവാരവും, നിങ്ങളുടെ പോരായ്മകളും, പരിശീലനത്തിലെ വിടവുകളും, മനസ്സിലാക്കുവാൻ സാധിക്കും.

Prometric എന്ന സ്ഥാപനമാണ് പിഎൻബി പരീക്ഷ നടത്തുന്നത്. ഒരു കമ്പ്യൂട്ടറിലൂടെ ഓൺലൈനായി മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് പ്രതീക്ഷിക്കേണ്ടത്.

കേരളത്തിലുള്ളവർക്ക് പ്രായോഗിക മായുള്ള സെൻററുകൾ തിരുവനന്തപുരത്തും ബാംഗ്ലൂർ ഉള്ളത്. ദീർഘസമയം ഉള്ള പരീക്ഷയായതിനാൽ ഒന്നുരണ്ടുപ്രാവശ്യം mock പരീക്ഷകൾ ചെയ്യുന്നത് ഉപകാരപ്പെടും.

പരീക്ഷ പാസാകാൻ കുറച്ചു ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും എങ്കിലും പാസായി കഴിഞ്ഞാൽ തൊഴിലിൽ ഉണ്ടാവുന്ന അഭിവൃദ്ധി കണക്കിലെടുക്കുമ്പോൾ ഈ സർട്ടിഫിക്കേഷൻ മികച്ച ഒരു ആസ്തി തന്നെ എന്നു പറയേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!