കാസർഗോഡുള്ള സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ചിൽ പ്രൊജക്റ്റ് അസിസ്റ്റൻറ്ൻറെ ഒഴിവുണ്ട്. താൽക്കാലിക നിയമനമാണ്. വാക് ഇൻ ഇൻറർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. 12,000 രൂപയാണ് ശമ്പളം.അപേക്ഷകർക്കുള്ള യോഗ്യത ബയോ ടെക്നോളജി/ ബയോ ഇൻഫർമാറ്റിക്സ്/ ജിനോമിക്സ് സയൻസ്/ മോളിക്യുലാർ ബയോളജി/ കമ്പ്യൂട്ടേഷനൽ ബയോളജിയിൽ എം. എസ്. സി ഗവേഷണ പരിചയം എന്നിവയായിരിക്കണം.
www.cpcri.gov.in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ഡിസംബർ 4ന് രാവിലെ 9 മണിക്ക് കാസർഗോഡ് സി. .പി. സി. ആർ. ഐ യിൽവെച്ചാണ് ഇൻറർവ്യൂ നടക്കുന്നത്.