Mohammed Ramees 

MVP at Microsoft | Founder & Community Leader at Microsoft Developer Community Kerala | Former Technology Innovation Fellow at Kerala Startup Mission. 

 

എന്താണ് Cc, Bcc എന്നും അവയെ ഇമെയിലിൽ എപ്പോഴാണ് ഉപയോഗിക്കേണ്ടതെന്നുമാണ് താഴെ പറയുന്നത്.

പല അവസരങ്ങളിലും ഒരു ഇമെയിൽ ഒന്നിലധികം recipients നു അയക്കേണ്ടി വരും. അത്തരം സാഹചര്യങ്ങളിൽ ആ ഇമെയിലിൽ ഓരോ recipient ന്റെ പ്രാധാന്യം അനുസരിച്ചു അവരുടെ ഇമെയിൽ ഐഡികൾ To, Cc, Bcc എന്നീ ഫീൽഡിലേക് മാറ്റേണ്ടി വാരും. Cc എന്ന പ്രയോഗം “Carbon Copy” എന്നും Bcc എന്ന പ്രയോഗം “Blind Carbon Copy” എന്നും സൂചിപ്പിക്കുന്നു. നിങ്ങൾ ഒരേയൊരു വ്യക്തിക്കാണ് ഇമെയിൽ അയക്കുന്നതെങ്കിൽ ഒരു ആശയക്കുഴപ്പവും ഇല്ല.

“To” ഫീൽഡ് ഉപയോഗിക്കേണ്ടത് എപ്പോഴാണ്?

ഏറ്റവും സാധാരണയായി പ്രാഥമിക recipient നു ഉപയോഗിക്കുന്നതാണ് “To” ഫീൽഡ്. recipient ഇൽ നിന്നും നിങ്ങൾ ഒരു പ്രവർത്തനമോ പ്രതികരണമോ പ്രതീക്ഷിക്കുന്നു എങ്കിൽ അവരെ To ഫീൽഡിൽ ഉൾപെടുത്തുക. അത്തരത്തിൽ ഉൾപ്പെടുത്തിയ എല്ലാ recipients നെയും ഇമെയിലിന്റെ തുടക്കത്തിൽ greet ചെയ്യുന്നത് നല്ലതാണ്.
ഉദാഹരണം: Hi Ram, Raj, Gokul, Anny,
നാലിൽ കൂടുതൽ ആളുകളെ To ഫീൽഡിൽ ഉൾപ്പെടുത്തേണ്ട സാഹചര്യങ്ങളിൽ “Hi all”, “Hello Team” എന്നിവ ഉപയോഗിക്കാം.

“Cc” ഫീൽഡ് ഉപയോഗിക്കേണ്ടത് എപ്പോഴാണ്?

To ഫീൽഡിലേ വ്യക്തിയുമായുള്ള നിങ്ങളുടെ സംഭാഷണം വേറെ ഒരു വ്യക്തിയുടെ ശ്രദ്ധയിൽ പെടുത്താനാണ് Cc ഫീൽഡ് ഉപയോഗിക്കുന്നത്. Cc ഫീൽഡിലുള്ള വ്യക്തിയിൽ നിന്നും നിങ്ങൾ ഒരു പ്രവർത്തിയോ പ്രതിയകരണമോ പ്രതീക്ഷിക്കുന്നില്ല, പക്ഷെ ഈ സംഭാഷണത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അവർ കൂടെ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ അവരെ Cc യിൽ ഉൾപ്പെടുത്താം.
ഉദാഹരണം: നിങ്ങൾ HOD യിൽ നിന്ന് ഇ-മെയിലിലൂടെ ഒരു അനുവാദം തേടുന്നു എങ്കിൽ, നിങ്ങളുടെ ക്ലാസ് ടീച്ചറെ Cc യിൽ ചേർക്കാവുന്നതാണ്. “To” യിൽ ആരൊക്കെയാണ് എന്ന് “Cc” യിൽ ഉള്ളവർക്കും, “Cc” യിൽ ആരൊക്കെയാണ് എന്ന് “To” യിൽ ഉള്ളവർക്കും കാണാവുന്നതാണ്.

BCC ഫീൽഡ് ഉപയോഗിക്കേണ്ടത് എപ്പോഴാണ്?

Cc ചെയ്യുന്നത് മറ്റ് recipients നിന്നും മറച്ചു വെക്കാൻ കഴിയുന്ന ഒരു മാർഗമാണ് Bcc (Blind Carbon Copy). ഉദാഹരണം: നിങ്ങൾ HOD യെ “To” വിലും ക്ലാസ് ടീച്ചറെ “Cc” യിലും അവരുടെ അറിവില്ലാതെ അവർക്കു കാണാൻ കഴിയാത്ത രീതിയിൽ നിങ്ങളുടെ സുഹൃത്തിനെ “Bcc” യിൽ ഉൾപ്പെടുത്താവുന്നതാണ്. ചില സാഹചര്യങ്ങളിൽ ഇത് അപകടം ഉണ്ടാക്കാൻ കാരണമാകും. Bcc യിൽ ഉൾപ്പെടുത്തിയ നിങ്ങളുടെ സുഹൃത്തു അബദ്ധവശാൽ “reply” ക്കു പകരം “reply all” എന്ന് കൊടുത്തു മറുപടി നൽകിയാൽ “To” വിലും Cc യിലുമുള്ള recipients നു ഈ ഇമെയിൽ രഹസ്യമായി മറ്റൊരു വ്യക്തിക്ക് copy ചെയ്തത് മനസിലാക്കാൻ കഴിയും. Bcc ഫീൽഡിന്റെ മികച്ച ഉപയോഗം പ്രൈവസി സംരക്ഷിക്കലാണ്. ഉദാഹരണത്തിന്, ഒരു ഗ്രൂപ്പ് ഇമെയിൽ അയക്കുമ്പോൾ എല്ലാവരെയും Bcc യിൽ ചേർക്കുന്നത് എല്ലാവരുടെയും ഇമെയിൽ ഐഡികൾ മറ്റുള്ളവരിൽ നിന്നും മറച്ചു വെക്കാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!