കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും, സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിനുള്ള പരീക്ഷയായ കെ മാറ്റ് കേരള, 2019 ഫെബ്രുവരി 17ന് നടത്തും.
കുസാറ്റിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും ആണ് 2019 ലെ കെ മാറ്റ് കേരള നടത്തുന്നത്. ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിച്ചു വരികയാണ്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും kmatkerala.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 2019 ജനുവരി 31 വൈകിട്ട് അഞ്ച്.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും കെമാറ്റ് കേരള 2019 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. സംശയ നിവാരണങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവേശന മേല്‍നോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസിലെ 0471 2335133, 8547255133 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.