ടെറിട്ടോറിയൽ ആർമിയിലേക്ക് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കര, വ്യോമ, നാവികസേനാ വിഭാഗങ്ങളിൽ നിന്ന് ഓഫീസർ തസ്‌തികയിൽ വിരമിച്ചവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ. നിലവിൽ ജോലി ഉള്ളവർക്കും അവസരം ലഭിക്കും. ഒരേസമയം സിവിലിയനായും സൈനികനായും രാജ്യത്തെ സേവിക്കാം എന്നതാണ് ടെറിട്ടോറിയൽ ആർമിയുടെ ആകർഷണം. ലഫ്റ്റനൻറ് തസ്തികയിൽ ആയിരിക്കും ആദ്യ നിയമനം.
സ്ത്രീകൾക്കും അപേക്ഷിക്കാം. www.indianarmy.nic.in എന്ന വെബ്സൈറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതേ വെബ്സൈറ്റിലുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ ഒട്ടിച് തപാലിൽ അയക്കേണ്ടതാണ്. വിലാസവും വിശദവിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31.