പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന നീര്‍ത്തട ഘടകത്തിന്‍ കീഴില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയിലേക്കു വാട്ടര്‍ഷെഡ് ഡവലപ്പ്മെന്റ് ടീം എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഈ മാസം ഏഴിന് നടക്കും. 2019 മാര്‍ച്ച് 31 വരെയുളള കാലയളവിലേക്കു കരാര്‍ അടിസ്ഥാനത്തിലാണു നിയമനം.
സിവില്‍ എഞ്ചിനീയറിംഗിലോ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗിലോ ബിരുദധാരികളായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നു വിരമിച്ച എഞ്ചിനീയര്‍മാരെയും പരിഗണിക്കും. യോഗ്യതയുള്ളവര്‍ ഡിസംബര്‍ ഏഴിനു രാവിലെ 10.30 നു ജില്ലാ പഞ്ചായത്തിലെ ദാരിദ്ര ലഘൂകരണ വിഭാഗം ഓഫീസില്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്കു ഹാജരാകണം. ഫോണ്‍: 04994 255944