പെരുനാട്, വടശേരിക്കര, ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ സ്ഥിരനിയമനത്തിന് അതത് പഞ്ചായത്തുകളിലെ സ്ഥിരം താമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/തത്തുല്ല്യ പരീക്ഷ പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
പട്ടികജാതി വിഭാഗങ്ങളില്‍ എസ്എസ്എല്‍സി തോറ്റവര്‍ക്കും പട്ടികവര്‍ഗ വിഭാഗങ്ങളില്‍ എട്ടാം ക്ലാസ് പാസായവര്‍ക്കും അപേക്ഷിക്കാം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസാകാന്‍ പാടില്ല. എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രായപരിധി 18 മുതല്‍ 46 വരെ. അപേക്ഷാ ഫോറം പെരുനാട് ഐസിഡിഎസ് ഓഫീസില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15.