പെരിന്തല്‍മണ്ണ, കൊണ്ടോട്ടി,തിരൂരങ്ങാടി,ഏറനാട് താലൂക്കുകളിൽ സ്ഥിരതാമസക്കാരായ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ചെറുകിടവ്യവസായങ്ങള്‍തുടങ്ങുന്നതിന് വായ്പനല്‍കുന്നു.

ആറുശതമാനം പലിശനിരക്കില്‍ പത്ത്  ലക്ഷംരൂപ വരെ വായ്പ നല്‍കും. വായ്പാ തുക 60 തുല്യ പ്രതിമാസ തവണകളായിതിരിച്ചടക്കണം. കുടുംബ വാര്‍ഷികവരുമാനം 3 ലക്ഷം രൂപയില്‍താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

വായ്പക്കു മതിയായ വസ്തുജാമ്യമോ ഉദ്യോഗസ്ഥജാമ്യമോ നല്‍കണം. അപേക്ഷാ ഫോറം മലപ്പുറം മുണ്ടുപറമ്പില്‍  പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസില്‍ ലഭിക്കും. തിരൂര്‍, വണ്ടൂര്‍തുടങ്ങിയ താലൂക്കില്‍പ്പെട്ടവര്‍ക്ക് ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍ നിന്നുംവായ്പ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ksbcdc.com എന്ന വെബ്‌സൈറ്റില്‍സന്ദര്‍ശിക്കാം.ഫോണ്‍:04832734114

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!