തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കുന്ന ബി.പി.എല്‍. കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ധനസഹായം അനുവദിക്കുന്നു. 70 ശതമാനമോ അതില്‍ കൂടുതലോ വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ആശ്വാസകിരണം പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
സ്വയം തൊഴില്‍ സംബന്ധിച്ച വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സഹിതം അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം ഐ.സി.ഡി.എസ്. ഓഫീസുകളിലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോണ്‍ 04936 205307, [email protected].