കാക്കനാട്: ജില്ലാ ഹോമിയോ ആശുപത്രിയിലെ ലാബോറട്ടറി ടെക്നീഷ്യൻ, അറ്റൻറർ/ നഴ്സിംഗ് അസിസ്റ്റൻറ് എന്നീ താൽക്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ലബോറട്ടറി ടെക്നീഷ്യന് ഡി.എം.എൽ.റ്റിയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും, അറ്റന്റർ/നഴ്സിoഗ് അസിസ്റ്റന്റിന് എസ്.എസ്.എൽ.സിയും എ ക്ലാസ് രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷ്യണറുടെ കീഴിൽ ഹോമിയോപ്പതി മരുന്നുകൾ കൈകാര്യം ചെയ്തുള്ള മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.
അപേക്ഷകൾ ഈ മാസം 19 ന് ഉച്ചക്ക് 1 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ട്, സർക്കാർ ജില്ലാ ഹോമിയോ ആശുപത്രി, പുല്ലേപ്പടി, കലൂർ പി.ഒ എന്ന വിലാസത്തിൽ ലഭിക്കേണ്ടതും അന്നേ ദിവസം 2 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2401016, 9496469545