കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് ,അക്കൗണ്ടന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസർഗോഡ് ജില്ലയിലെ പരപ്പ ബ്ലോക്കില്‍ ആരംഭിക്കുന്ന റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്റര്‍പ്രേണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് പ്രോഗ്രാമിലേക്കണ് നിയമനം. മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് തസ്തികയില്‍ 22 ഒഴിവുകളാണ് ഉളളത്. പ്ലസ്ടുവോ പ്രീഡിഗ്രിയോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി  45 വയസ്സ്. ബി.കോം യോഗ്യതയുള്ള ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം ടൈപ്പിങ്ങിലും പരിജ്ഞാനമുള്ളവര്‍ക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. 35 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. അപേക്ഷകര്‍ പരപ്പ  ബ്ലോക്ക് പരിധിക്കുളളിലെ  കുടുംബശ്രീ അംഗങ്ങളോ കുടുംബാംഗങ്ങളോ  ആയിരിക്കണം. അപേക്ഷകള്‍  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം  അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍  സെപ്റ്റംബര്‍  നാലിനകം അപേക്ഷിക്കണം.കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 04994256111.

Leave a Reply