മലപ്പുറം: മംഗലം ഗ്രാമപഞ്ചായത്തും Future Leap-ഉം സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ ഈ വരുന്ന 26-ന് ചേന്നര മൗലാനാ ആർട്സ്, സയൻസ്, ആൻഡ് കോമേഴ്‌സ് കോളേജിൽ വച്ച് നടക്കുന്നു. Job Fair Plus എന്ന ജോബ് ഫെയർ പോർട്ടൽ വഴിയാണ് തൊഴിൽ മേളക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഐടി, നോൺ-ഐടി മേഖലകളിൽ നിന്നായി നാൽപ്പതോളം കമ്പനികളാണ് പങ്കെടുക്കുന്നത്. 1500-ഓളം തൊഴിലവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. രജിസ്റ്റർ ചെയ്യാൻ വെബ്സൈറ്റ് സന്ദർശിക്കാം: https://jobfair.plus/mangalam