മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിലെ സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എഞ്ചിനീയർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് ഇറിഗേഷൻ/ പൊതുമരാമത്ത് (റോഡ്‌സ് ആന്റ് ബിൽഡിംഗ്‌സ്)/ തദ്ദേശസ്വയംഭരണ (എഞ്ചിനീയറിംഗ് വിംഗ്) വകുപ്പുകളിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ റാങ്കിലുളള ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താല്പര്യമുളളവർ കേരള സർവീസ് റൂൾസ് പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പത്രിക, വകുപ്പുതലവൻ നൽകുന്ന നിരാക്ഷേപപത്രം, ബയോഡാറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖാന്തിരം ഡിസംബർ 31ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ലഭിക്കത്തക്ക വിധത്തിൽ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, അഞ്ചാം നില, സ്വരാജ്ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം, പിൻ – 695003 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2313385, 0471-2314385 എന്നീ ഫോൺ നമ്പരിൽ പ്രവൃത്തിദിവസങ്ങളിൽ 10 നും അഞ്ചിനും ഇടയിൽ ബന്ധപ്പെടണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!