കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയുടെ തെരഞ്ഞെടുപ്പിന് നവംബർ നാലിന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ നവംബർ 28 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി തിരുവനന്തപുരത്ത് ഗവൺമെന്റ് ആയൂർവ്വേദ കോളേജിന് സമീപത്തുള്ള കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ ഡിസംബർ 22 ന് ഇന്റർവ്യൂ നടത്തും.
വ്യക്തിഗത മെമ്മോ മുഖേനയും രജിസ്റ്റേർഡ് മൊബൈൽ നമ്പരിൽ എസ്.എം.എസ് മുഖേനയും ഉദ്യോഗാർത്ഥികൾക്കു ഇന്റർവ്യൂ അറിയിപ്പ് നൽകിയിട്ടുണ്ട്. ഡിസംബർ 19 വരെ ഇന്റർവ്യൂ മെമ്മോ ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.