മണ്ണാര്‍ക്കാട്, നെന്മാറ, ഒറ്റപ്പാലം ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സയ്ക്ക് വെറ്റിറിനറി സര്‍ജന്‍മാരുടെ സഹായത്തിന് അറ്റന്‍റന്‍റ് (ഡ്രൈവര്‍ കം അറ്റന്‍റന്‍റ് ) നിയമന കൂടിക്കാഴ്ച. ജനുവരി മൂന്നിന് രാവിലെ 10 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറില്‍ നടക്കും. 350 രൂപ ദിവസ വേതനത്തില്‍ 179 ദിവസത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ ഡ്രൈവിംഗ് ലൈസന്‍സിന്‍റെ പകര്‍പ്പ്, യോഗ്യത സാക്ഷ്യപത്രം, ജനന തിയ്യതി തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതമാണ് കൂടിക്കാഴ്ചയ്ക്കെത്തേണ്ടത്. ബ്ലോക്കുകളിലെ സ്ഥിരതാമസക്കാരായവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ബന്ധപ്പെട്ട ബ്ലോക്കിലെ മൃഗാശുപത്രികളില്‍ വൈകിട്ട് ആറ് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ ആറ് വരെ ജോലി നോക്കാന്‍ നിര്‍ബന്ധിതരാണെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0491 2520297

Home VACANCIES